Malayali Woman Jailed in Qatar ദോഹ: നാട്ടുകാരനെ വിശ്വസിച്ച് ഖത്തറിലെത്തിയ മലയാളി യുവതി കടന്നുപോയത് വലിയ പ്രതിസന്ധി. വീട്ടുജോലി വാഗ്ദാനം ചെയ്ത് സ്വന്തം നാട്ടുകാരനോടൊപ്പം ഖത്തറിലേക്കാണ് കൊല്ലം സ്വദേശിനി എത്തിയത്. ഖത്തറിലെത്തിയ സഹയാത്രകനായിരുന്ന നാട്ടുകാരനെ എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ മയക്കുമരുന്നു കടത്ത് കേസിൽ സംശയാസ്പദമായി പിടിക്കപ്പെട്ടതോടെയാണ് ഇവരുടെ ജീവിതം തകിടം മറിഞ്ഞത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നാട്ടുകാരനെ പിടികൂടിയ വിവരം യുവതി അറിഞ്ഞിരുന്നില്ല. ഏറെ വൈകിയിട്ടും ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി ഇദ്ദേഹം പുറത്തേക്ക് വരാതായതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് കാര്യം അന്വേഷിച്ചു. ഇതോടെയാണ് കൂട്ടുപ്രതിയാണെന്ന സംശയത്താൽ കൊല്ലം സ്വദേശിനിയെ പിടികൂടുന്നത്. ഒരു മാസത്തോളം ജയിലിൽ കഴിയേണ്ടി വന്നു. സഹയാത്രികന്‍റെ ലഗേജിൽ കണ്ടെത്തിയ മരുന്നുകളുമായി ബന്ധപ്പെട്ട് ഇവർ നിരപരാധിയാണെന്ന് കോടതിക്ക് ബോധ്യമായതിനാൽ പിന്നീട് ജയിൽ മോചിതയായി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EkQIqxmwMOw6j6ex5Oo5sq എന്നാൽ, ഇതിന് ശേഷം താൻ എവിടെ പോകണമെന്നറിയാതെ ദോഹ ജദീദിലെ മെട്രോ സ്റ്റേഷനിൽ നിസ്സഹായയായി ഇവര്‍ മറ്റുള്ളവരോട് സഹായം അഭ്യർഥിക്കുന്നത് കണ്ട കോഴിക്കോട് ജില്ലയിലെ കെഎംസിസി പ്രവർത്തകൻ ഷെരീഫ് നിട്ടൂർ കാര്യങ്ങൾ അന്വേഷിക്കുകയും ബന്ധപ്പെട്ടവരുമായി വിഷയം പങ്കുവെക്കുകയും ചെയ്തു. വിഷയത്തിന്‍റെ ഗൗരവം മനസിലാക്കി ഐസിബിഎഫുമായി ബന്ധപ്പെടുകയും ഇന്ത്യൻ എംബസിയുടെ ഷെൽറ്ററിൽ താത്കാലിക താമസസൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ലഭിക്കുകയും തിരികെ നാട്ടിലേക്ക് പോകുന്നതിനായി ആവശ്യമായ യാത്രാരേഖകൾ ഏറ്റവും അടുത്ത ദിവസങ്ങളിൽ എംബസ്സിയുടെ സഹായത്താൽ ലഭിക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോട് കൂടി തിരികെ നാട്ടിലേക്കുള്ള വിമാനത്തിൽ അവരെ സുരക്ഷിതമായി അയക്കാൻ സാധിച്ചു.
Home
GULF
വീട്ടുജോലിയ്ക്കായി ഗള്‍ഫിലെത്തി, നാട്ടുകാരന്‍ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടു, പിന്നാലെ മലയാളി യുവതി ജയിലില്‍