Smuggle Cigarette കുവൈത്ത് സിറ്റി: കുവൈത്ത് അതിർത്തിയിൽ സിഗരറ്റ് കടത്താൻ ശ്രമിച്ച സൗദി പൗരൻ അറസ്റ്റിൽ.അൽ-സൽമി അതിർത്തി ക്രോസിംഗിലാണ് സംഭവം. വാഹനത്തിന്റെ ഉൾഭാഗത്ത് ഒളിപ്പിച്ച നിലയിൽ 35 കാർട്ടൺ സിഗരറ്റുകൾ കണ്ടെടുത്തതായി അധികൃതർ വ്യക്തമാക്കി. കസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷനാണ് രാജ്യത്തേക്ക് സിഗരറ്റുകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. കസ്റ്റംസ് ഇൻസ്‌പെക്ടർക്ക് തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനത്തിൽ പരിശോധന നടത്തിയത്. വാഹനത്തിന്റെ ഡ്രൈവറായ സൗദി പൗരനിലാണ് സംശയം തോന്നിയത്. മറ്റൊരു തുറമുഖത്ത് നേരത്തെ നിയമ ലംഘനം നടത്തിയ വ്യക്തിയാണിയാൾ. അധികൃതർ നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ ഒളിപ്പിച്ച സിഗരറ്റുകൾ കണ്ടെത്തുകയും തുടർന്ന് സൗദി പൗരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Related Posts

Liquor Tragedy Kuwait അനധികൃത മദ്യ നിർമ്മാണശാലകളിൽ വ്യാപക പരിശോധനയുമായി കുവൈത്ത്; നിരവധി പ്രവാസികൾ അറസ്റ്റിൽ
