Liquor Tragedy Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 23 ആയി. 160 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. മരണപ്പെട്ടവരും ചികിത്സയിൽ തുടരുന്നവരും ഏഷ്യൻ പൗരന്മാരാണെന്നാണ് കുവൈത്ത് ആരോഗ്യ മന്ക്രാലയം വ്യക്തമാക്കുന്നത്. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. വെന്റിലേറ്റർ സഹായവും അടിയന്തര ഡയാലിസിസും ഉൾപ്പെടെയുള്ള തീവ്രപരിചരണമാണ് ചികിത്സയിലുള്ളവർക്ക് നൽകുന്നത്. വിഷബാധയേറ്റതായി സംശയം തോന്നുന്നവർ ഉടൻതന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ നമ്പറിലോ അംഗീകൃത ആശയവിനിമയ മാർഗങ്ങളിലൂടെയോ ബന്ധപ്പെടണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. അതേസമയം, വിഷമദ്യ ദുരന്തത്തിൽ മരണപ്പെട്ടവരിൽ പത്ത് പേർ ഇന്ത്യാക്കാരാണെന്നാണ് വിവരം. ദുരന്തത്തിൽ 40 ഇന്ത്യക്കാർഡ ചികിത്സ തേടിയതായി ഇന്ത്യൻ എംബസി നേരത്തെ അറിയിച്ചിരുന്നു.
Home
KUWAIT
Liquor Tragedy Kuwait കുവൈത്തിനെ ഞെട്ടിച്ച വ്യാജമദ്യ ദുരന്തം; മരണസംഖ്യ 23 ആയി, നിരവധി പേർ ഗുരുതരാവസ്ഥയിൽ പുതിയ റിപ്പോർട്ടുകൾ ഇപ്രകാരം