Family Visit Visa in Kuwait കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈത്തിൽ കുടുംബ സന്ദർശന വിസയ്ക്കുള്ള സുപ്രധാന നിബന്ധന റദ്ദാക്കി. രാജ്യത്ത് കുടുംബ സന്ദര്‍ശന വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി നിബന്ധന റദ്ദാക്കിയതായി താമസകാര്യ വിഭാഗം മേധാവി കേണൽ അബ്ദുൽ അസീസ് അൽ കന്തറി വ്യക്തമാക്കി. നിലവിൽ കുവൈത്ത് വിസ പ്ലാറ്റ്‌ഫോം വഴി, അപേക്ഷ സമർപ്പിക്കാൻ സൗകര്യം ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു. വിനോദ സഞ്ചാര വിസകൾ, കുടുംബ സന്ദർശന വിസകൾ, സർക്കാർ സന്ദർശന വിസകൾ, ബിസിനസ് വിസകൾ എന്നിവ ഈ പ്ലാറ്റ് ഫോം വഴി ലഭ്യമായിരിക്കും. താമസകാര്യ വിഭാഗം ഓഫീസ് സന്ദർശിക്കാതെ തന്നെ അപേക്ഷകർക്ക് ഇലക്ട്രോണിക് വിസ നേടാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ നാലാം ഡിഗ്രി വരെയുള്ള രക്ത ബന്ധുക്കൾക്കും വിവാഹ ബന്ധത്തിലൂടെയുള്ള മൂന്നാം ഡിഗ്രി വരെയുള്ള ബന്ധുക്കൾക്കും കുടുംബ സന്ദർശന വിസ ലഭ്യമാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EkQIqxmwMOw6j6ex5Oo5sq മൂന്ന് മാസം വരെയുള്ള കാലാവധിയിലാണ് ഇവ അനുവദിക്കുക. ഒരു വർഷം വരെ ദീർഘിപ്പിക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഇടപാടുകൾ വേഗത്തിൽ പൂർത്തിയാകുന്നെന്ന് ഉറപ്പാക്കാൻ പ്ലാറ്റ്‌ഫോം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സാധാരണ സാഹചര്യങ്ങളിൽ അഞ്ച് മിനിറ്റിനുള്ളിൽ ഇടപാട് പൂർത്തിയാകും. നേരത്തെ കുടുംബ സന്ദർശന വിസ ലഭിക്കുന്നതിന് അപേക്ഷകന് ചുരുങ്ങിയത് 500 ദിനാർ ശമ്പളവും യൂണിവേഴ്സിറ്റി ബിരുദവും ഉണ്ടായിരിക്കണമെന്ന് നിബന്ധന ഉണ്ടായിരുന്നു. ഈ നിബന്ധനകളാണ് ഇപ്പോൾ റദ്ദാക്കിയത്.