Public Holiday in Kuwait കുവൈത്ത് സിറ്റി: പ്രവാചക ജന്മദിനത്തോട് അനുബന്ധിച്ച്, സെപ്തംബര്‍ നാല്, വ്യാഴാഴ്ച കുവൈത്തില്‍ പൊതുഅവധി പ്രഖ്യാപിച്ചു. ഹിജ്‌റ 1447 ലെ പ്രവാചക ജന്മദിന അവധി പ്രമാണിച്ച്, വ്യാഴാഴ്ച എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് മന്ത്രിമാരുടെ കൗൺസിൽ പ്രഖ്യാപിച്ചു. സെപ്തംബർ ഏഴ് ഞായറാഴ്ച ഔദ്യോഗിക പ്രവർത്തനങ്ങൾ പുനഃരാരംഭിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EkQIqxmwMOw6j6ex5Oo5sq ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. പൊതുതാത്പര്യങ്ങളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട്, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, പ്രത്യേക പ്രവർത്തനങ്ങളുള്ള ഏജൻസികൾക്ക് അവരുടെ അവധിക്കാല ഷെഡ്യൂളുകൾ സജ്ജമാക്കാൻ അനുവാദമുണ്ട്.