Airport Wi Fi Network Kuwait കുവൈത്ത് സിറ്റി: പൊതു വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നല്‍കി. കുവൈറ്റ് ബാങ്കിങ് അസോസിയേഷനുമായി സഹകരിച്ച് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് ആരംഭിച്ച “നമുക്ക് ജാഗ്രത പാലിക്കാം” കാംപെയ്‌നിനുള്ള തുടർച്ചയായ പിന്തുണയുടെ ഭാഗമായി, വിമാനത്താവളങ്ങളിലും കഫേകളിലും വർധിച്ചുവരുന്ന അപകടസാധ്യതകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് പുതിയ നടപടി. വിവിധ സമൂഹ വിഭാഗങ്ങൾക്കിടയിൽ സാമ്പത്തിക സാക്ഷരത വർധിപ്പിക്കുകയും ഡിജിറ്റൽ സുരക്ഷാ തത്വങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് ഈ കാംപെയ്‌നിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഇതിൽ തട്ടിപ്പ് സംരക്ഷണം, വ്യാജ പരസ്യങ്ങൾ, ബാങ്കിങ് ആപ്പ് ഹാക്കുകൾ എന്നിവയെക്കുറിച്ചുള്ള അവബോധ സന്ദേശങ്ങൾ ഉൾപ്പെടുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Kj5eLfwUmGV7azbVxnhZas?mode=ac_t ഇതിനായി, പൊതു വൈ-ഫൈ നെറ്റ്‌വർക്കുകൾ സുരക്ഷിതമല്ലാത്തതും എളുപ്പത്തിൽ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുള്ളതുമായതിനാൽ അവ ഉപയോഗിച്ച് ഏതെങ്കിലും ബാങ്കിങ് ഇടപാടുകൾ നടത്തുന്നതിനെതിരെ എന്‍ബികെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാരണം ഒന്നിലധികം പൊതു വൈ-ഫൈ നെറ്റ്‌വർക്കുകൾക്ക് ഒരേ പേര് ഉണ്ടായിരിക്കുന്നത് സാധാരണമാണ്. യാത്രക്കാരുടെ എണ്ണം വർധിച്ചുവരുന്നതോടെ, വിമാനത്താവളങ്ങളിലും കഫേകളിലും സൗജന്യ വൈ-ഫൈ നെറ്റ്‌വർക്കുകൾ തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യങ്ങളായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് ആന്റി-വൈറസ്, ആന്റി-ഹാക്കിങ് പ്രോഗ്രാമുകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും ഇന്റർനെറ്റ് കണക്ഷൻ സുരക്ഷിതമാക്കേണ്ടതിന്റെയും ഈ നെറ്റ്‌വർക്കുകളിൽ നിന്ന് സൃഷ്ടിക്കപ്പെടുന്ന പരസ്യങ്ങൾ പരിശോധിക്കേണ്ടതിന്റെയും ആവശ്യകത എന്‍ബികെ എടുത്തുകാണിച്ചത്.
Home
KUWAIT
വിമാനത്താവള വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്കെതിരെ കുവൈത്തില്‍ മുന്നറിയിപ്പ്