കുവൈത്ത് സിറ്റി: മുന്‍ കുവൈത്ത് പ്രവാസി നാട്ടില്‍ മരിച്ചു. ചേന്നംകേരി ചെറുകാട്ടുശ്ശേരിൽ സാനു ജോൺസൺ (59) ആണ് മരിച്ചത്. യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ മുൻ ജീവനക്കാരി കൂടിയാണ്. സെന്‍റ്. തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവകാംഗമായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ പ്രവാസജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. തേവലക്കര കന്നുവേലിൽ കുടുംബാംഗമാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Kj5eLfwUmGV7azbVxnhZas?mode=ac_t സംസ്കാരം തിങ്കളാഴ്ച രാവിലെ നടക്കും. ഭർത്താവ്: പരേതനായ ജോൺസൻ ജോൺ. മക്കൾ: ജോ ജോൺസൻ, ജാക്‌സി സൂസൻ ജോൺസൻ. സാനു ജോൺസണിന്‍റെ മരണത്തിൽ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവക അനുശോചനം രേഖപ്പെടുത്തി.
Home
Uncategorized
പ്രവാസജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തി; മുൻ കുവൈത്ത് പ്രവാസി മരിച്ചു
Related Posts

Police seek public to help identify കുവൈത്തിൽ ഭിന്നശേഷിക്കാരനായ കുട്ടി പരസഹായമില്ലാതെ കണ്ടത്തി പൊലീസ്: തിരിച്ചറിയാൻ സഹായം അഭ്യർത്ഥിച്ച് അധികൃതർ
