കുവെെറ്റിൽ എയർ കാർഗോ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ, ഉപയോഗത്തിനായി കൊണ്ടുവന്ന നിരോധിത കപ്പ്സ്യൂളുകളെന്ന് സംശയിക്കുന്ന 55,91,000 കപ്പ്സ്യൂളുകൾ പിടികൂടി.
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പ്രസ്താവന പ്രകാരം, ചൈനയിൽ നിന്ന് എത്തിയ രണ്ട് ബാഗോജുകളിലാണ് നിരേധിത കപ്പ്സ്യൂളുകൾ പിടികൂടിയത്. “പ്ലാസ്റ്റിക് ഘടകങ്ങൾ” എന്ന ലേബലിലായിരുന്നു ഇവ കയറ്റി അയച്ചിരുന്നതെന്ന് അധികൃതർ അറിയിച്ചു. രണ്ടാമത്തേത് “മെഡിക്കൽ ഉൽപ്പന്നങ്ങൾ” എന്ന പേരിലായിരുന്നു. എന്നാൽ വിശദമായ പരിശോധനയിൽ, ഇരു ബാഗേജുകളും “പ്ഫൈസർ PGN300” എന്ന് ലേബലുള്ള കപ്പ്സ്യൂളുകൾ ആയിരുന്നെന്ന് കണ്ടെത്തി. ഈ പേര് ലൈറിക്ക (Lyrica) എന്ന മരുന്നുമായി ബന്ധപ്പെട്ടതാണ്. ഇത് നിയന്ത്രിത മരുന്ന് ആണെന്നും നിയമപരമായ അനുമതിയില്ലാതെ കയറ്റുമതി ചെയ്യാൻ കഴിയില്ലെന്നും അധികൃതർ അറിയിച്ചു. കസ്റ്റംസ് ക്ലിയറൻസ് രേഖകളും ഇൻവോയിസുകളും പരിശോധിച്ചപ്പോൾ, ഉൽപ്പന്നത്തിന്റെ വിവരണം തെറ്റായിരുന്നുവെന്നും കയറ്റുമതിക്കാരൻ നൽകിയത് വ്യാജ വിവരങ്ങളാണെന്നതിൽ വ്യക്തത വരുകയായിരുന്നുവെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണെന്നും, കസ്റ്റംസ് അധികൃതർ അറിയിച്ചു.
Tag: Capsules from China seized under the guise of “plastic components”; capsules worth over Rs 55 lakh seized