Humidity in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കുന്നു. ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച മുതൽ, പ്രത്യേകിച്ച് തീരദേശ പ്രദേശങ്ങളിൽ, ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കും കൂടുതലായി അനുഭവപ്പെടുകയെന്ന് കുവൈത്ത് കാലാവസ്ഥാ വകുപ്പിന്റെ ആക്ടിങ് ഡയറക്ടർ ദരാർ അൽ-അലി പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EnobXPSYpyOJpFRHbGaZl1?mode=ac_t തുറന്ന പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ കാറ്റ് പൊടിപടലങ്ങൾ ഉണ്ടാക്കുമെന്നും ചിലയിടങ്ങളിൽ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും നേരിയ തോതിൽ മഴ പെയ്യാനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related Posts

Captagon pills കുവൈത്ത്: രഹസ്യ വിവരം ലഭിച്ചു, പരിശോധയില്‍ കണ്ടെയ്നറിലെ ഗ്ലാസ് പാനലിൽ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന്
