Drug Case in Kuwait കുവൈത്ത് സിറ്റി: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ കണ്ണികളായ ഒരു മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാരിൽ നിന്ന് 22 കിലോ മയക്കുമരുന്ന് പിടികൂടി. നടത്താര കുഞ്ഞിമരക്കാർ കബീർ, സൈക്ക് ഹുസൈൻ മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 14 കിലോഗ്രാം ശുദ്ധമായ ഹെറോയിൻ, എട്ട് 8 കിലോഗ്രാം ഷാബു എന്നിവ പിടികൂടി. ഷുവൈഖ്, കൈഫാൻ എന്നീ പ്രദേശങ്ങളിൽ വെച്ചാണ് ഇവർ പിടിയിലായത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തിന് പുറത്ത് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ക്രിമിനൽ സംഘത്തിലെ കണ്ണികളെ വലയിലാക്കിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/KBeDFXhlYzoDHjyScqvsUJ?mode=ac_t മയക്കുമരുന്ന് വിൽപ്പനക്കാരെ പിന്തുടരുന്നതിനും കള്ളക്കടത്ത് ശ്രമങ്ങളെ ചെറുക്കുന്നതിനും സമൂഹത്തെ ഈ വിനാശകരമായ വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന തീവ്രമായ ശ്രമങ്ങളും സുരക്ഷാ നീക്കങ്ങളും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ഏതൊരു പ്രവർത്തനവും ആഭ്യന്തര മന്ത്രാലയത്തിന്‍റെ 1884141 എന്ന ഹോട്ലൈൻ നമ്പറിൽ റിപ്പോർട്ട് ചെയ്യണമെന്ന് രാജ്യത്തെ എല്ലാ സ്വദേശികളോടും വിദേശികളോടും മന്ത്രാലയം അഭ്യർഥിച്ചു.