കുവൈറ്റ് കുടുംബ സന്ദർശന വിസ Kuwait family visit visa 3 മാസമാക്കി , ഒരു വർഷം വരെ നീട്ടാനും സാധിക്കും
ലോകത്തിന് മുന്നിൽ രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രമാക്കുന്നത് ഉൾപ്പടെയുള്ള നീക്കങ്ങളുടേ ഭാഗമായി നടപ്പാക്കുന്ന സുപ്രധാന നീക്കമായാണ് ഇതിനെ കണക്കാക്കുന്നത് . ‘കുവൈത്ത് വിസ’ പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള പൗരന്മാരുടെയും പ്രവാസികളുടെ പരാതികളും സംശയങ്ങളും ഇനി അതിവേഗമാക്കും . ഇനിമുതൽ സിംഗിൾ, മൾട്ടിപ്പിൾ-എൻട്രി വിസയ്ക്ക് പകരം മൂന്ന് മാസത്തെ വിസിറ്റ് വിസ അവതരിപ്പിക്കുക്കും. വിസ ആറ് മാസമോ ഒരു വർഷമോ നീട്ടാം. സന്ദർശകർ ആവശ്യമായ ഫീസ് അടച്ച് അവർക്ക് ഇഷ്ടപ്പെട്ട ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്,
കുടുംബ സന്ദർശക വിസയുടെ കാലാവധി മൂന്ന് മാസമായി വർദ്ധിപ്പിക്കൽ, കുടുംബ സന്ദർശക വിസ ആറ് മാസമോ ഒരു വർഷം വരെയോ പുതുക്കുന്നതിനുള്ള സൗകര്യം , സന്ദർശക വിസയിൽ രാജ്യത്ത് എത്തുന്നവർക്ക് ദേശീയ വിമാന കമ്പനിയുടെ ടിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കൽ എന്നിവയാണ് ഇതിൽ പ്രധാനം. ഇത് സംബന്ധിച്ച് വരും ദിവസങ്ങളിൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.