Accident in Kuwait കുവൈത്ത് സിറ്റി: ബെലാറഷ്യന്‍ സ്ത്രീയെ ഓടിച്ചുകയറ്റി വാഹനമിടിച്ച് നിര്‍ത്താതെ പോയതായി കുറ്റസമ്മതം നടത്തി പ്രവാസി. സംഭവത്തില്‍ സാൽമിയ പോലീസ് സ്റ്റേഷനിൽ ലെബനീസ് പൗരനെ കസ്റ്റഡിയിലെടുത്തു. ഖത്തർ സ്ട്രീറ്റിൽ ഒരു ബെലാറഷ്യൻ സ്ത്രീയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും, പിന്നീട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. അപകടത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹം ഫോറൻസിക് അധികാരികൾക്ക് കൈമാറി. അവർ ബെലാറസ് പൗരയാണെന്ന് സ്ഥിരീകരിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/KBeDFXhlYzoDHjyScqvsUJ?mode=ac_t മറ്റൊരു സംഭവത്തിൽ, അടുത്തിടെ അബ്ദല്ലി അഗ്രികൾച്ചറൽ ഏരിയയിൽ ഫോർ വീൽ ഡ്രൈവ് വാഹനം മറിഞ്ഞ് 22 കാരനായ കുവൈത്ത് പൗരൻ മരിക്കുകയും അയാളുടെ കൂട്ടുകാരന് പരിക്കേൽക്കുകയും ചെയ്തു. അടിയന്തര ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വാഹനത്തിൽ രണ്ട് പൗരന്മാരെ കണ്ടെത്തിയിരുന്നു. ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും മറ്റൊരാൾക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു. വാഹനം മറിഞ്ഞ് ഒരാൾ മരിച്ചതായും കേസ് രജിസ്റ്റർ ചെയ്തു.