
Police seek public to help identify കുവൈത്തിൽ ഭിന്നശേഷിക്കാരനായ കുട്ടി പരസഹായമില്ലാതെ കണ്ടത്തി പൊലീസ്: തിരിച്ചറിയാൻ സഹായം അഭ്യർത്ഥിച്ച് അധികൃതർ
ജബർ അൽ-അഹ്മദ് സിറ്റിയിൽ വഴിതെറ്റി നിന്ന ഭിന്നശേഷിക്കാരനായ ആൺകുട്ടി സുരക്ഷാ ജീവനക്കാരുടെ സംരക്ഷണയിൽ. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EkQIqxmwMOw6j6ex5Oo5sq
പ്രാദേശിക പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി സുരക്ഷിതമായി താമസിപ്പിക്കുകയും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു എന്ന് അൽ-റായ് ഡെയിലി റിപ്പോർട്ട് ചെയ്തു.കുട്ടിയെ ആരെങ്കിലും തിരിച്ചറിയുന്നുണ്ടെങ്കിൽ, വീട് കണ്ടെത്താനും കുടുംബത്തെ സമീപിക്കാനുമായി സഹായിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. കുട്ടിയുടെ മാതാപിതാക്കൾക്ക് ജബർ അൽ-അഹ്മദ് പൊലീസ് സ്റ്റേഷനിൽ എത്തി കുട്ടിയെ ഏറ്റെടുക്കണമെന്ന് അധികൃതർ അറിയിച്ചു. സമാനമായ സംഭവങ്ങൾ ഉണ്ടാകുന്നുവെങ്കിൽ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Comments (0)