KUWAIT POLICE കുവൈത്തിൽ നാല് ടൺ കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കൾ പുതിയ തീയ്യതിയിൽ വിൽക്കാൻ ശ്രമം, അറസ്റ്റ്

കുവൈറ്റ് സിറ്റി: ഭക്ഷ്യ സുരക്ഷാ നിയമലംഘനവുമായി ബന്ധപ്പെട്ട വൻപരിശോധനയിൽ കുവൈത്ത് അധികൃതർ നാല് ടൺ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടികൂടി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ച് ഉൽപ്പന്നങ്ങളുടെ കാലാവധി തീയതികൾ വ്യാജമായി മാറ്റിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.ചില ഉൽപ്പന്നങ്ങളിൽ സോൾവെന്റോ കോട്ടണോ ഉപയോഗിച്ച് തീയതികൾ മായ്ച്ച് പുതിയ വ്യാജ തീയതികൾ പതിപ്പിച്ചിരുന്നു. യഥാർത്ഥ കാലാവധി ജൂലൈ 15, 2025 ആയിരുന്ന കോർൺ ചിപ്‌സ് തീയതി നീക്കംചെയ്ത നിലയിൽ വിൽപ്പനയ്ക്കുണ്ടായിരുന്നു. ഒരു പാക്കേജിൽ യഥാർത്ഥ (ഏപ്രിൽ 2025) തീയതിയും വ്യാജം (സെപ്റ്റംബർ 2025) തീയതിയും പതിപ്പിച്ച നിലയിൽ കണ്ടെത്തി.

പൊട്ടറ്റോസ്, സ്വീറ്റ്‌സ്, ചീസ്, പലഹാരങ്ങൾ തുടങ്ങിയവയിൽ വ്യാപകമായ വ്യാജീകരണ ലക്ഷണങ്ങൾ കണ്ടെത്തി. ചില ഉൽപ്പന്നങ്ങളുടെ കാലാവധി നാല്, അഞ്ച് മാസം മുതൽ ഒരു വർഷം വരെ നീട്ടിയിരുന്നു. കോട്ടൺ സ്വാബുകളും ടിൻ കാനുകളിൽ നിന്ന് മഷി നീക്കംചെയ്യാനുള്ള നിർദ്ദേശങ്ങളും ഉൾപ്പെടെ വഞ്ചനയിൽ ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുത്തു. കൈകൊണ്ട് തന്നെ തീയതികൾ മായ്ച്ച് പുതിയ ലേബലുകൾ പതിക്കുന്ന സംഭവങ്ങളും രേഖപ്പെടുത്തി.പരിശോധനയിൽ പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കളിൽ പുതിയത് പോലെ തോന്നിക്കാൻ കാലാവധി തീയതികൾ മാറ്റിയതായും കണ്ടെത്തി. ചില ഉൽപ്പന്നങ്ങളുടെ കാലാവധി രണ്ട് വർഷം വരെ നീട്ടിയിരുന്നു. ഇത് ജനാരോഗ്യത്തിന് ഗുരുതര ഭീഷണിയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നിയമലംഘനത്തിൽ പെട്ട സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും കുറ്റക്കാരെ പബ്ലിക് പ്രോസിക്യൂഷനു കൈമാറുകയും ചെയ്തു. ഉപഭോക്താക്കൾ എല്ലായ്പ്പോഴും കാലാവധി തീയതികൾ പരിശോധിക്കണമെന്നും സംശയകരമായ കാര്യങ്ങൾ അധികാരികളോട് റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy