കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ മൂന്ന് ജീവനക്കാർക്ക് 10 വർഷം കഠിന തടവും ജോലിയിൽ നിന്ന് പിരിച്ചുവിടലും; നീതി വ്യവസ്ഥയെ കളങ്കപ്പെടുത്തിയതിനുള്ള നിലപാടെന്ന് കോടതി
കുവെെറ്റിൽ ആഭ്യന്തര മന്ത്രാലയത്തിലെ മൂന്ന് ജീവനക്കാർക്ക് 10 വർഷം കഠിന തടവും ജോലിയിൽ നിന്ന് പിരിച്ചുവിടലും. കൗൺസിലർ ഹമൂദ് അൽ-ഷാമി അധ്യക്ഷനായ ക്രിമിനൽ കോടതി ആഭ്യന്തര മന്ത്രാലയത്തിലെ മൂന്ന് ജീവനക്കാരെയാണ് 10 വർഷം കഠിന തടവിനും ഓരോരുത്തർക്കും 10,000 കുവൈത്ത് ദിനാർ പിഴയും ശിക്ഷിച്ച് സേവനത്തിൽ നിന്ന് പുറത്താക്കാനും ഉത്തരവിട്ടത്. കോടതി, ‘ആഭ്യന്തര’ ഉദ്യോഗസ്ഥരുമായി ചേർന്ന് ഇരയായ കുവൈത്തി പൗരനെ കുടുക്കാൻ ശ്രമിച്ച ഒരു സ്ത്രീക്കും കൂടെയുള്ള രണ്ട് പുരുഷന്മാർക്കുമാണ് 10 വർഷം കഠിന തടവും 10,000 ദിനാർ പിഴയും ശിക്ഷ വിധിച്ചു.
കുവൈത്തിൽ നിന്നുള്ള ഒരാളെ മയക്കുമരുന്നും മാനസിക പ്രവർത്തനത്തെ ബാധിക്കുന്ന വസ്തുക്കളും കൈവശം വച്ചുവെന്ന് തെറ്റായ റിപ്പോർട്ട് തയ്യാറാക്കി തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്നാണ് ഇവർക്കെതിരെ കോടതി നടപടി. ദുരുദ്ദ്യേശത്തോടെ അധികാരം ദുരുപയോഗം ചെയ്യുകയും നീതി വ്യവസ്ഥയെ കളങ്കപ്പെടുത്തുകയും ചെയ്യുന്ന പ്രവൃത്തികൾക്കെതിരെ കോടതി സ്വീകരിക്കുന്ന നിലപാടാണിതെന്ന് വിധിയിൽ പ്രസ്താവിച്ചു.