കുവൈത്തിൽ സിവിൽ ഐഡി കാർഡുകളിൽ വ്യക്തികളുടെ സ്വകാര്യ ഫോട്ടോ ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും കഴിയുന്ന പുതിയ ഇ-സേവനം ആരംഭിച്ചു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് സേവനം പ്രഖ്യാപിച്ചത്. സ്വദേശികളും പ്രവാസികളും “സഹ്ൽ” (Sahl) ആപ്പ് വഴി ഈ സേവനം പ്രയോജനപ്പെടുത്താം.

നടപടികൾ ലളിതമാക്കാനും ഇടപാടുകൾ വേഗത്തിലാക്കാനുമാണ് പദ്ധതി ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു. സർക്കാർ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ഉപയോക്താക്കൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനാകും.
അപേക്ഷ സമർപ്പിക്കാനുള്ള ഘട്ടങ്ങൾ
“Sahl” ആപ്പിൽ ലോഗിൻ ചെയ്ത് “വ്യക്തിഗത സേവനങ്ങൾ” തിരഞ്ഞെടുക്കുക.
“പ്രൊഫൈൽ ചിത്രം ചേർക്കൽ/അപ്ഡേറ്റ്” സേവനം തിരഞ്ഞെടുക്കുക.
ആവശ്യമായ രേഖകൾ (വ്യക്തിഗത ഫോട്ടോയും സിവിൽ ഐഡിയും) അറ്റാച്ചുചെയ്യുക.
ഇടപാട് സമർപ്പിച്ച ശേഷം അപേക്ഷാ നമ്പർ സ്വീകരിക്കുക.
സേവനം അവലോകനത്തിനും പരിശോധനകൾക്കും വിധേയമായിരിക്കുമെന്ന്, അപേക്ഷ പ്രോസസ്സ് പൂർത്തിയായാൽ ഉപയോക്താക്കളെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സഹേൽ ആപ്പ് ഇനിപ്പറയുന്ന പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാം-SAHEL APP DOWNLOAD : ആൻഡ്രോയിഡ്: GOOGLE PLAY STORE
iOS: APPLE PLAY STORE