Posted By ashly Posted On

ട്വീറ്ററിലൂടെ അമീറിനെ അപമാനിച്ചു, കുവൈത്ത് പൗരന് ആറ് വർഷം കഠിനതടവ് ശിക്ഷ

Kuwaiti Insults Amir കുവൈത്ത് സിറ്റി: ട്വിറ്ററിലൂടെ അമീറിനെ അപമാനിക്കുകയും മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുകയും ചെയ്തതിന് കുവൈത്ത് പൗരന് ക്രിമിനല്‍ കോടതി ആറുവര്‍ഷം ക‌‌‌ഠിനതടവിന് വിധിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അഞ്ച് വർഷം കഠിനതടവ് ശിക്ഷയും ശിക്ഷ പൂർത്തിയായതിന് ശേഷം ഒരു വർഷത്തേക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് അടച്ചുപൂട്ടാനും അഞ്ച് വർഷത്തേക്ക് പോലീസ് നിരീക്ഷണത്തിൽ വയ്ക്കാനും കോടതി വിധിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/KMwEWClXY9ILbvwGU92Dbb?mode=ac_t കുറ്റകൃത്യത്തിന് ഉപയോഗിച്ച അയാളുടെ മൊബൈൽ ഫോണും കണ്ടുകെട്ടി. മറ്റൊരു കുറ്റത്തിൽ, കോടതി അയാള്‍ക്ക് ഒരു വർഷം കഠിനതടവ് ശിക്ഷയും 5,000 കുവൈത്ത് ദിനാർ പിഴയും വിധിച്ചു. ഡിജിറ്റല്‍ പെരുമാറ്റം, അപകീർത്തിപ്പെടുത്തൽ, ദേശീയ സുരക്ഷ എന്നിവ നിയന്ത്രിക്കുന്ന നിയമങ്ങൾ കുവൈത്ത് തുടർച്ചയായി നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് ഈ വിധി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *