Posted By ashly Posted On

എത്ര സ്വർണവും പണവും കൈവശം വെക്കാം? കുവൈത്തിലേക്ക് വരുന്നവർക്കും ‍പുറത്തേക്ക് പോകുന്നവർക്കുമുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ചു

Kuwait Travellers Cash Gold കുവൈത്ത് സിറ്റി: രാജ്യത്തേക്ക് വരുന്നവർക്കും പുറത്തേക്ക് പോകുന്നവർക്കുമുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച് കുവൈത്ത് അധികൃതർ. 3,000 കുവൈത്ത് ദിനാറിൽ (8,52,981 ഇന്ത്യൻ രൂപ) കൂടുതൽ മൂല്യമുള്ള സ്വർണവും പണവും ആഡംബര വസ്തുക്കളും കൈവശമുണ്ടെങ്കിൽ നിർബന്ധമായും അധികൃതരെ അറിയിക്കണമെന്ന് കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. രാജ്യത്തെ പൗരന്മാർ, പ്രവാസി താമസക്കാർ, രാജ്യാന്തര സന്ദർശകർ എന്നിവർക്കുൾപ്പെടെ ഈ നിയന്ത്രണം ബാധകമായിരിക്കും. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകളിലെത്തുന്ന എല്ലാ വിഭാഗം യാത്രക്കാരും ഈ വ്യവസ്ഥ പാലിക്കേണ്ടതാണ്. അനധികൃത സാമ്പത്തിക ഇടപാടുകൾ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് അടുത്തിടെയാണ് കസ്റ്റംസ് ഡിക്ലറേഷൻ നിർബന്ധമാക്കിയത്. 3,000 കുവൈത്ത് ദിനാറിൽ കൂടുതൽ മൂല്യമുള്ള കറൻസികൾ, ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, സ്വർണകട്ടികൾ, സ്വർണനാണയങ്ങൾ, സ്വർണം, വജ്രം, രത്നാഭരണങ്ങൾ, ഡിസൈനർ വാച്ചുകൾ, ഫോണുകൾ, ലാപ്ടോപുകൾ, ടാബ്​ലറ്റുകൾ, ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, ഫാഷൻ അക്സസറികൾ എന്നിവയെല്ലാം കൈവശമുണ്ടെങ്കിൽ കസ്റ്റംസ് അധികൃതരെ അറിയിക്കണം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/KMwEWClXY9ILbvwGU92Dbb?mode=ac_t ആഭരണങ്ങള്‍ ധരിച്ചിട്ടുണ്ടെങ്കിൽ പോലും 3,000 കുവൈത്ത് ദിനാറിൽ കൂടുതലുണ്ടെങ്കിൽ അധികൃതരെ അറിയിക്കാൻ മറക്കരുത്. കറൻസി ഉൾപ്പെടെ മൂല്യമേറിയ സാധനങ്ങളെല്ലാം ഹാൻഡ് ബാഗേജിൽ സൂക്ഷിക്കണം. എല്ലാത്തിന്റെയും ഒറിജിനൽ രസീത്, അല്ലെങ്കിൽ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളും യാത്രക്കാർ കൈവശം വെയ്ക്കണം. കസ്റ്റംസ് ഡിക്ലറേഷൻ അപേക്ഷയിൽ എല്ലാകാര്യങ്ങളും വ്യക്തമാക്കിയിരിക്കണം. ചട്ടലംഘകർക്ക് കർശന ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. ഡിക്ലറേഷൻ നൽകാതെയോ അല്ലെങ്കിൽ തെറ്റായ വിവരങ്ങൾ നൽകിയോ രാജ്യത്തേക്ക് പ്രവേശിച്ചാൽ വിമാനത്താവളത്തിൽ വച്ച് തന്നെ അധികൃതരുടെ പിടി വീഴും. കൈവശമുള്ള സാധനങ്ങൾ കണ്ടുകെട്ടുമെന്ന് മാത്രമല്ല, യാത്രക്കാരനെ അറസ്റ്റ് ചെയ്ത് വിശദമായ ചോദ്യം ചെയ്യലിനും നിയമനടപടികൾക്കും വിധേയമാക്കും. ചില കേസുകളിൽ കരിമ്പട്ടികയിലും ഉൾപ്പെടുത്തും. യാത്രയ്ക്ക് മുൻപ് കൈവശമുള്ള പണത്തിന്റെയും ആഭരണം പോലുള്ള എല്ലാ സാധനങ്ങളുടെയും മൂല്യം പരിശോധിക്കണം. മൂല്യമേറിയ സാധനങ്ങൾ ഹാൻഡ് ബാഗിൽ സൂക്ഷിക്കണം. 3,000 കുവൈത്ത് ദിനാറിൽ കൂടുതലുണ്ടെങ്കിൽ അക്കാര്യം കസ്റ്റംസ് അധികൃതരെ അറിയിക്കണം. വിമാനത്താവളത്തിലെ കസ്റ്റംസ് കൗണ്ടറിലെത്തി ഡിക്ലറേഷൻ നൽകണം. കുവൈത്തിലേക്ക് എത്തുന്നതിന് മുൻപ് കുവൈത്തിന്റെ ഇലക്ട്രോണിക് കസ്റ്റംസ് പോർട്ടൽ മുഖേനയും ഡിക്ലറേഷൻ നൽകാം. കൈവശമുള്ള എല്ലാ വസ്തുക്കളുടേയും ഒറിജിനൽ ഇൻവോയ്സ് സൂക്ഷിക്കണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *