
കൈപിടിച്ച് തിരിക്കും, വായില്‍ വിരലിട്ട് അകത്തിപിടിക്കും, തലയ്ക്കടിക്കും ജാസ്മിന്‍ നേരിട്ടത് കൊടുംക്രൂരത
Noushad Domestic Abuse Jasmine കോഴിക്കോട്: കുണ്ടുങ്ങലില്‍ ഭര്‍ത്താവ് നൗഷാദില്‍ നിന്ന് ജാസ്മിന്‍ നേരിട്ടത് ക്രൂരമര്‍ദനം. ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നൗഷാദ് കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. നിരന്തരം ഉപദ്രവം നടത്തിയ ഭര്‍ത്താവിനെതിരെ ഭാര്യ ജാസ്മിന്‍ ആണ് പരാതി നല്‍കിയത്. ഇതിനുപിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കഴിഞ്ഞ ദിവസം പെട്രോളുമായി വന്ന നൗഷാദ് ജാസ്മിന്‍ വീട് തുറക്കാതായതോടെ വീട്ടുമുറ്റത്തിരുന്ന ഇരുച്ചക്ര വാഹനത്തിന് തീയിടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ജാസ്മിനെ കാണാന്‍ മാതാപിതാക്കള്‍ കുണ്ടുങ്ങലിലെ വീട്ടിലെത്തിയിരുന്നു. ഇതിന്റെ വിരോധത്തിലാണ് നൗഷാദ് ജാസ്മിനെ കൊല്ലാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. ക്രൂരമര്‍ദനത്തിനും കൊലപാതകശ്രമത്തിനും ശേഷം കുപ്പിയില്‍ പെട്രോളുമായി വീട്ടിലെത്തിയ നൗഷാദ് ഭീഷണിമുഴക്കുകയും എന്നാല്‍, ഭയം കാരണം ജാസ്മിന്‍ വാതില്‍ തുറക്കുകയും ചെയ്തില്ല. ഇതോടെ, വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജാസ്മിന്റെ സഹോദരിയുടെ സ്‌കൂട്ടര്‍ ഇയാള്‍ പെട്രോളൊഴിച്ച് കത്തിച്ചു. ക്രൂരമായ മര്‍ദനത്തിന് പിന്നാലെയാണ് നൗഷാദ് പെട്രോളുമായി ആക്രമിക്കാനെത്തിയതെന്നാണ് ജാസ്മിന്‍ ആരോപിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ജാസ്മിന്റെ മുഖത്തും കൈകളിലും അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. കത്തികൊണ്ട് നെറ്റിയില്‍ വരച്ച് പരിക്കേല്‍പ്പിച്ചു. ഇതിനുശേഷം വീട്ടില്‍നിന്ന് പോയ നൗഷാദ് പിന്നീട് പെട്രോളുമായി തിരികെയെത്തി. ‘നീ എന്റെ ഉറക്കം കളഞ്ഞു, അതുകൊണ്ട് നീ ഉറങ്ങേണ്ട എന്നുപറഞ്ഞ് ഉറങ്ങാന്‍ സമ്മതിക്കില്ല. തലയില്‍ വെള്ളമൊഴിക്കും. കൈപിടിച്ച് തിരിക്കും. വായില്‍ വിരലിട്ട് അകത്തിപിടിക്കും. തലയ്ക്കടിക്കുകയും ചെയ്യും. ചൊവ്വാഴ്ച പുലര്‍ച്ചെ കത്തിയെടുത്ത് നെറ്റിയില്‍ വരച്ചു. കൊല്ലുമെന്ന് പറഞ്ഞ് ശ്വാസം മുട്ടിച്ചു. ശ്വാസം കിട്ടാതെ പിടയുമ്പോള്‍ വിടും. വീണ്ടും ഇത് ആവര്‍ത്തിക്കും,’ ജാസ്മിന്‍ പറഞ്ഞു.
Comments (0)