
കുവൈത്ത് – ഇന്ത്യ വിമാന യാത്ര, സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും, ടിക്കറ്റ് നിരക്ക് കുറയും?
kuwait india route flights seats ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും കുവൈത്തിനുമിടയില്‍ വിമാനസര്‍വീസുകളില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനമായി. വിമാന സീറ്റ് ക്വാട്ട വര്‍ധിപ്പിക്കാന്‍ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ധാരണയില്‍ പ്രതിവാര സീറ്റുകളുടെ എണ്ണം 12,000ല്‍ നിന്ന് 18,000 ആകും. 50 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇന്ത്യയുടെ ഏവിയേഷന്‍ സെക്രട്ടറി സമീര്‍ കുമാര്‍ സിന്‍ഹയും കുവൈത്തിന്റെ ഡിജിസിഎ പ്രസിഡന്റ് ഷെയ്ഖ് ഹമൂദ് അല്‍ മുബാറക്കുമാണ് കരാറില്‍ ഒപ്പുവെച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT കരാര്‍ നിലവില്‍ വരുന്നതോടെ ഇരു രാജ്യങ്ങളില്‍നിന്ന് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് ആഴ്ചയിൽ ആകെ 18,000 സീറ്റുകള്‍ ലഭിക്കും. സീറ്റുകളുടെ എണ്ണം കൂടുന്നത് ടിക്കറ്റ് നിരക്ക് കുറയുന്നത് ഉള്‍പ്പെടെയുള്ള നേട്ടങ്ങളുണ്ടാക്കും. 18 കൊല്ലം മുന്‍പാണ് ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാന സീറ്റ് ക്വാട്ട ഇതിന് മുന്‍പ് വര്‍ധിപ്പിച്ചത്. 8,320ല്‍ നിന്നായിരുന്നു 12,000 മാക്കി വര്‍ധിപ്പിച്ചത്.
Comments (0)