
ഗള്‍ഫില്‍ രണ്ടാഴ്ചയ്ക്കിടെ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍; ഞെട്ടലില്‍ പ്രവാസികള്‍
Malayalis Death UAE ഷാർജ: കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെയും ഒന്നര വയസുകാരി മകള്‍ വൈഭവിയുടെയും മരണത്തിന്റെ ഞെട്ടൽ മാറുന്നതിന് മുന്‍പെ യു.എ.ഇയിൽനിന്ന് ദാരുണമായ മറ്റൊരു മരണ വാർത്ത കൂടി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷിനെ (30) യാണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഭർത്താവ് സതീഷ് ശങ്കർ അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപാനിയാണെന്നും മദ്യപിച്ച് അതുല്യയെ ദേഹോപദ്രവം ഏൽപിക്കാറുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധമായി ഷാർജ പോലീസിൽ മുന്‍പ് പരാതി നൽകിയിട്ടുമുണ്ട്. കെട്ടിടനിർമാണക്കമ്പനിയിൽ എൻജിനീയറാണ് സതീഷ്. വർഷങ്ങളായി യു.എ.ഇയിലുള്ള ഭർത്താവ് ഒന്നര വർഷം മുന്‍പാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബൈയിലായിരുന്നു ഇരുവരുടെയും താമസം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ദമ്പതികളുടെ ഏക മകൾ ആരാധിക (10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ളയുടെയും മാതാവ് തുളസിഭായ് പിള്ളയുടെയും കൂടെ നാട്ടിലെ സ്കൂളിലാണ്. ഏക സഹോദരി അഖില ഗോകുൽ ഷാർജയിൽ ഇവരുടെ ഫ്ലാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്. ചേച്ചിയുടെ മാനസിക പ്രയാസങ്ങൾ പലപ്പോഴായി പറയാറുണ്ടെന്ന് അഖില പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാർജ അൽ നഹ്ദയിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക (33) തൂങ്ങി മരിച്ച നിലയിലും ഒന്നര വയസുള്ള മകൾ വൈഭവിയെ മരിച്ച നിലയിലും കണ്ടെത്തിയത്. ഭർത്താവുമായുള്ള പിണക്കത്തെ തുടർന്ന് മകളെ കൊലപ്പെടുത്തിയ ശേഷം ഒരേ കയറിൽ കെട്ടിത്തൂങ്ങുകയായിരുന്നെന്നാണ് പോലീസ് റിപോർട്ട്. വൈഭവിയുടെ മൃതദേഹം വ്യാഴാഴ്ച ദുബായ് ജബൽ അലിയിൽ സംസ്കരിച്ചു. ഷാർജ ഫോറൻസിക് വിഭാഗത്തിലുള്ള വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Comments (0)