കുവൈത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടികളുമായി പുതിയ നിയമം. ഡ്രൈവിംഗ് അണ്ടർ ദി ഇൻഫ്ലുവൻസ് (DUI) കേസുകൾക്ക് മൂന്ന് വിഭാഗങ്ങളായി തരംതിരിച്ച് പിഴകളും തടവ് ശിക്ഷകളും പുതുക്കിയിട്ടുണ്ട്.
ശിക്ഷാ നടപടികൾ ഇപ്രകാരം;
- മദ്യപിച്ച് വാഹനമോടിച്ചാൽ: മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിക്കാൻ ശ്രമിക്കുന്നവരെ പിടികൂടിയാൽ 1,000 ദിനാർ മുതൽ 2,000 ദിനാർ വരെ പിഴയും, ഒന്നു മുതൽ രണ്ട് വർഷം വരെ തടവും ലഭിക്കും.
- മദ്യപിച്ച് വാഹനം ഓടിച്ച് വസ്തുവകകൾക്ക് നാശനഷ്ടമുണ്ടാക്കിയാൽ: മദ്യപിച്ച് വാഹനമോടിച്ച് പൊതു അല്ലെങ്കിൽ സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടം വരുത്തുന്നവർക്ക് 2,000 ദിനാർ മുതൽ 3,000 ദിനാർ വരെ പിഴയും, ഒന്നര മുതൽ രണ്ട് വർഷം വരെ തടവും ലഭിക്കും.
- മദ്യപിച്ച് വാഹനം ഓടിച്ച് പരിക്ക് അല്ലെങ്കിൽ മരണം സംഭവിച്ചാൽ: മദ്യപിച്ച് വാഹനമോടിച്ച് ആർക്കെങ്കിലും പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്താൽ, കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT 2,000 ദിനാർ മുതൽ 5,000 ദിനാർ വരെ പിഴയും, രണ്ട് മുതൽ മൂന്ന് വർഷം വരെ തടവും ശിക്ഷയായി ലഭിക്കും.
ഈ പുതിയ നിയമം കുവൈത്തിലെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനും ലക്ഷമിടുന്നതാണ്.