തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ കഴിഞ്ഞ ദിവസം ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുവൈത്തിലുള്ള അമ്മയെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി. മിഥുൻ്റെ അമ്മയെ നാട്ടിലേക്ക് എത്തിക്കാൻ എംബസിയുടെ സഹായം അഭ്യർത്ഥിച്ച് കൊണ്ട് കൊടിക്കുന്നിൽ സുരേഷ് എം പി കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ ആദർശ് സ്വൈക്യക്ക് കത്തയച്ചു. കത്തിൽ എത്രയും വേഗം മിഥുന്റെ അമ്മയെ നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികൾ കളിച്ച് കൊണ്ട് നിൽക്കെ സ്കൂൾ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴാണ് അപകടം. ചെരുപ്പ് എടുക്കാൻ മതിൽ വഴി ഷെഡിന് മുകളിൽ കയറിയ കുട്ടിക്ക് അതിനു മുകളിലൂടെ പോയ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മിഥുൻ. മിഥുന്റെ മാതാവ് സുജ കുവൈത്തിൽ ഒരു സ്വദേശി വീട്ടിലാണ് ജോലി ചെയ്യുന്നത്. നാല് മാസം മുമ്പാണ് ഇവർ കുവൈത്തിൽ എത്തിയത്. സുജ ജോലി ചെയ്യുന്ന സ്വദേശി കുടുംബം തുർക്കിയിൽ വിനോദയാത്രയ്ക്കായി പോയിരിക്കുകയായിരുന്നു. ഇവരോടൊപ്പമാണ് സുജയും ഉണ്ടായിരുന്നത്. ഇതിനാൽ മകൻ്റെ മരണ വിവരം അറിയിക്കാൻ ബന്ധുക്കൾ പല തവണ ഫോണിൽ വിളിച്ചിട്ടും സുജയെ ലഭിച്ചിരുന്നില്ല. ഇതെ തുടർന്ന് മിഥുന്റെ മരണ വിവരം മാതാവ് വൈകിയാണ് അറിഞ്ഞത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ഉടൻ തന്നെ സുജയെ നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മിഥുൻ്റെ കുടുംബം. ഷോക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈൻ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.
Home
kerala
അവസാനമായ് ഒരു നോക്ക്; സ്കൂളിൽ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുൻ്റെ അമ്മ കുവൈറ്റിൽ നിന്നും നാട്ടിലേക്ക്
Related Posts

smuggle drugs; കുവൈറ്റിലെ സൽമിയയിൽ മയക്കുമരുന്നുമായി കടത്താൻ ശ്രമിച്ച മൂന്ന് പ്രവാസികളെ സാഹസികമായി പിടിയിൽ
