കുവൈത്തിലെ ഗൾഫ് ഇന്ത്യൻ സ്കൂൾ (ജിഐഎസ്), ഫഹാഹീലിന്റെ സ്ഥാപകയും മുൻ പ്രിൻസിപ്പലുമായ ശ്യാമള ദിവാകരൻ (78) അന്തരിച്ചു. വടക്കൻ പറവൂർ സ്വദേശിനിയാണ്. ശ്യാമള ദിവാകരൻ രണ്ടു പതിറ്റാണ്ടിലേറെയായി ഗൾഫ് ഇന്ത്യൻ സ്കൂളിന്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുകയും 2022-ൽ വിരമിക്കുകയും ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT അവരുടെ നേതൃത്വ കാലഘട്ടം സ്കൂളിന്റെ വളർച്ചയിൽ നിർണ്ണായകമായിരുന്നു. കുവൈത്തിലെ ഏറ്റവും ആദരണീയമായ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി ജിഐഎസിനെ മാറ്റുന്നതിൽ അവർ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.