
കുവൈത്തില്‍ തൊഴിലാളികള്‍ക്ക് വേതനം ബാങ്കുകളില്‍ നിക്ഷേപിച്ചില്ലേ… കടുത്ത നടപടി
Workers Monthly Wages കുവൈത്ത് സിറ്റി: തൊഴിലാളികളുടെ പ്രതിമാസ വേതനം പ്രാദേശിക ബാങ്കുകളിൽ നിക്ഷേപിക്കാത്ത സ്വകാര്യ സ്ഥാപനങ്ങളുടെ ഫയലുകൾ മരവിപ്പിക്കുന്ന നടപടികൾ ആരംഭിച്ച് കുവൈത്ത് മാനവ ശേഷി സമിതി. സ്വകാര്യമേഖലയിലെ തൊഴിൽ നിയമങ്ങളും ഭേദഗതി ചെയ്ത ചട്ടങ്ങളും ലംഘിച്ച തൊഴിലുടമകളുടെ ഫയലുകളാണ് താത്കാലികമായി മരവിപ്പിച്ചത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദേശത്തെ തുടർന്നാണ് ഈ നടപടി. നിയമപ്രകാരം, അഞ്ച് തൊഴിലാളികളിൽ കുറയാത്ത ജീവനക്കാരുള്ള തൊഴിലുടമകൾ ജീവനക്കാരുടെ പ്രതിമാസ വേതനം പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടുകളിൽ നിക്ഷേപിക്കണം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ഈ നിയമം പാലിക്കാത്ത തൊഴിലുടമകളുടെ ഫയലുകളാണ് ഇപ്പോൾ താത്കാലികമായി മരവിപ്പിച്ചത്. ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് നിയമപരമായി പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴിൽ മാറ്റം നടത്തുന്നതിന് തടസങ്ങൾ നേരിടാത്ത വിധത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
Comments (0)