
പ്രവാസി മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത; വമ്പന്‍ പ്രഖ്യാപനവുമായി ജസീറ എയര്‍വേയ്സ്
Jazeera Airways കുവൈത്ത് സിറ്റി: നിരക്കിളവ് പ്രഖ്യാപിച്ച് ജസീറ എയര്‍വേയ്സ്. കുവൈത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വിമാന കമ്പനിയായ ജസീറ എയർ വെയ്സ് കൊച്ചി ഉൾപ്പെടെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും 25 ശതമാനം നിരക്കിളവാണ് പ്രഖ്യാപിച്ചത്. ജസീറ എയർവേയ്‌സിന്റെ www.jazeeraairways.com എന്ന വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് നിരക്കിളവ് ലഭ്യമാകുക. ഇന്ന് മുതൽ ജൂലൈ 19 വരെ ബുക്കിങ് സൗകര്യം ലഭ്യമായിരിക്കും. സെപ്തംബർ 15 നും ഡിസംബർ 31 നും ഇടയിൽ യാത്ര ചെയ്യുന്നവർക്കാണ് നിരക്കിളവ് ബാധകമായിരിക്കുക. J9SALE25″ എന്ന പ്രൊമോ കോഡ് ഉപയോഗിച്ചാണ് ബുക്കിങ് പൂർത്തിയാക്കേണ്ടത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT
Comments (0)