Posted By ashly Posted On

യാത്രയ്ക്കിടെ വിമാനത്തിൻ്റെ വിൻഡോ പാളിയിളകിയാടി, ഭയന്ന് യാത്രക്കാര്‍, പരാതി

spice jet flight window shakes പൂനെ: യാത്രയ്ക്കിടെ സ്‌പൈസ് ജെറ്റ് വിമാനത്തിൻ്റെ വിൻഡോ പാളിയിളകിയാടിയതായി പരാതി. ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോയ വിമാനത്തിലാണ് സംഭവം. ഇതേതുടര്‍ന്ന്, യാത്രക്കാര്‍ പരിഭ്രാന്തിയിലായി. വിൻഡോയുടെ മൂന്നോ നാലോ പാളികള്‍ ഇളകിയിരിക്കുകയായിരുന്നുവെന്നെന്നും രാജ്യത്തെ നടുക്കിയ വിമാനപകടം മുന്നില്‍ നില്‍ക്കുമ്പോള്‍ ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത് എല്ലാവരെയും ഭയപ്പെടുത്തുമെന്നും യാത്രക്കാര്‍ പറഞ്ഞു. എന്നാല്‍, ഭയപ്പെടേണ്ട സാഹചര്യമുണ്ടായില്ലെന്നും കോസ്മിക് വിന്‍ഡോ ഫ്രെയിം മാത്രമാണ് ഇളകിയതെന്നും സ്പൈസ് ജെറ്റ് അറിയിച്ചു. വിൻഡോയുടെ കേടുപാട് യാത്രയുടെ സുരക്ഷയോ സമഗ്രതയെയോ ഒരു തരത്തിലും ബാധിച്ചിട്ടില്ലായെന്നും ലാന്‍ഡിങിന് ശേഷം വിൻഡോ ശരിയാക്കിയതായും സ്‌പൈസ് ജെറ്റ് അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *