മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗതയില്‍ അതിവേഗം കുതിച്ച് കുവൈത്ത്

Mobile Internet Speed Kuwait കുവൈത്ത് സിറ്റി: മൊബൈൽ ഇന്‍റർനെറ്റ് വേഗതയിൽ അതിവേഗം കുതിച്ച് കുവൈത്ത്. ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 103 രാജ്യങ്ങളെ ഉൾപ്പെടുത്തി മെയ് മാസത്തിൽ സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ടിലാണ് കുവൈത്തിന് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷം മെയ് മാസത്തെ അപേക്ഷിച്ച് 37.86 Mbps ഉയർന്ന് മൊബൈൽ ഡൗൺലോഡ് വേഗം ഇപ്പോൾ 92.82 Mbps ആയി. യുഎഇയുടെ 350.89 Mbps വേഗത്തിനും ഖത്തറിന്റെ വേഗത്തിനും പിന്നാലെയാണ് കുവൈത്ത് മൂന്നാം സ്ഥാനത്തെത്തി നില്‍ക്കുന്നത്. ഫിക്സഡ് ബ്രോഡ്ബാൻഡ് ഹോം നെറ്റ്‌വർക്ക് സേവനങ്ങളിൽ കുവൈത്ത് മുൻതൂക്കം കണ്ടെത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT 153 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ കഴിഞ്ഞ തവണത്തേക്കാൾ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കുവൈത്ത് ഇപ്പോൾ 21-ാം സ്ഥാനത്താണ്. ഹോം ഇന്റർനെറ്റിന്റെ ശരാശരി ഡൗൺലോഡ് വേഗം 215.81 Mbps ആയും പ്രതികരണ സമയം 14 മില്ലിസെക്കൻഡായും ഉയർന്നിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മികച്ച ഗെയിമിങ് അനുഭവം, ലൈവ് സ്ട്രീമിങ്, മറ്റു ഹോം ആപ്ലിക്കേഷനുകൾ എന്നിവയ്ക്ക് ഇത് ഏറെ സഹായകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy