Posted By ashly Posted On

കുവൈത്ത് പിഎഎഇടിയിലെ സ്റ്റാഫ് ഡ്രസ് കോഡിനുള്ള പുതിയ മാർഗ്ഗഗനിർദേശങ്ങൾ പുറത്തിറക്കി

Dress Code PAAET കുവൈത്ത് സിറ്റി: എല്ലാ ജീവനക്കാരും ജോലി സമയത്ത് ഔദ്യോഗിക യൂണിഫോം കർശനമായി പാലിക്കണമെന്ന് നിർബന്ധമാക്കി പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് (PAAET) ജൂലൈ രണ്ടിന് പുറത്തിറക്കിയ സർക്കുലർ നമ്പർ (12/2025) പ്രകാരമാണ് ഡ്രസ് കോഡ് നിര്‍ബന്ധമാക്കിയത്. വസ്ത്രധാരണം കുവൈത്ത് സമൂഹത്തിന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുകയും പൊതു മാന്യത നിലനിർത്തുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ പ്രതീക്ഷിക്കുന്ന പ്രൊഫഷണൽ മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കുകയും ചെയ്യണമെന്ന് സർക്കുലർ ഊന്നിപ്പറയുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ശരിയായ യൂണിഫോം ധരിക്കുന്നത് പൊതുസേവനത്തോടും സ്ഥാപനത്തിന്റെ പദവിയോടുമുള്ള ബഹുമാനത്തിന്റെ അടയാളമാണെന്നും നിർദേശം അടിവരയിടുന്നു. ഈ നിർദേശത്തിന്റെ ഏതെങ്കിലും ലംഘനം നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പ്രകാരം അച്ചടക്ക നടപടിക്ക് കാരണമാകുമെന്ന് PAAET മുന്നറിയിപ്പ് നൽകി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *