
കുവൈത്തില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ തീരുമാനം
Decision Increase Income in Kuwait കുവൈത്ത് സിറ്റി: ബഹുരാഷ്ട്ര കമ്പനികളുടെ നികുതി ഏര്‍പ്പെടുത്തി കുവൈത്ത്. ന്യൂ കുവൈത്ത് 2035 പദ്ധതിക്ക് അനുസൃതമായി ബഹുരാഷ്ട്ര കമ്പനികളുടെ (MNES) നികുതി സംബന്ധിച്ച മന്ത്രിതല ഉത്തരവ് 55/2025 ധനകാര്യ മന്ത്രാലയം പുറത്തിറക്കി. രാജ്യത്തിന്‍റെ വരുമാന സ്രോതസുകൾ വൈവിധ്യവത്കരിക്കാനും സാമ്പത്തിക സുസ്ഥിരത കൈവരിക്കാനുമുള്ള ശ്രമങ്ങളുടെയും ഭാഗമായാണ് ഈ തീരുമാനം. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ്റിന്റെ (OECD) രണ്ടാം സംരംഭത്തിൻ്റെ ആവശ്യകതകൾക്ക് കീഴിലുള്ള സപ്ലിമെൻ്ററി ഡൊമസ്റ്റിക് മിനിമം ടോപ്പ്-അപ്പ് ടാക്‌സ്’ (DMTT) നടപ്പിലാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ബഹുരാഷ്ട്ര കമ്പനികൾക്ക് നികുതി ഏർപ്പെടുത്തി രാജ്യത്ത് വരുമാനം വര്‍ധിപ്പിക്കാനാണ് പുതിയ തീരുമാനം. ഈ നിയമങ്ങൾ കുവൈത്തിന്‍റെ സാമ്പത്തിക പരിഷ്‌കരണ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് ധനകാര്യമന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൗറ അൽ ഫസ്സാം പറഞ്ഞു. ഇത് നിക്ഷേപകർക്ക് നീതിയുക്തമായ അന്തരീക്ഷം ഒരുക്കുകയും നികുതിയിൽ തുല്യത ഉറപ്പാക്കുകയും ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.
Comments (0)