
ഇനി ഏതാനും ദിവസങ്ങള്‍ മാത്രം; സഹേല്‍ ആപ്പ് വഴി കുവൈത്തിലെ എക്സിറ്റ് പെര്‍മിറ്റ് നേടുന്നത് എങ്ങനെ?
Sahel App കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് രാജ്യം വിടുന്നതിന് ഇനി ഡിജിറ്റൽ എക്‌സിറ്റ് പെർമിറ്റ് നേടാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. തൊഴിൽ സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി സഹേൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ജൂലൈ ഒന്ന് മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും. ആർട്ടിക്കിൾ 18 വിസയിൽ ജോലി ചെയ്യുന്ന എല്ലാ പ്രവാസികൾക്കും ഇത് ബാധകമാണ്. ഇതിനായി യാത്ര പുറപ്പെടുന്നതിന് ഏഴ് ദിവസം മുതൽ 24 മണിക്കൂർ മുൻപ് വരെ അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കേണ്ടത് ഇങ്ങനെ-
സഹേൽ ആപ്പിൽ ലോഗിൻ ചെയ്യുക, ആപ്പിലെ സർവീസസ്’ എന്ന വിഭാഗത്തിൽ പ്രവേശിക്കുക, കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT തുടർന്ന് ‘പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ’ തെരഞ്ഞെടുക്കുക, ഇവിടെ നൽകിയിട്ടുള്ള ‘എക്‌സ്‌പാട്രിയേറ്റ് വർക്കേഴ്‌സ് സർവീസസ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക, അടുത്തതായി ‘എക്‌സിറ്റ് പെർമിറ്റ്’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക, യാത്ര പുറപ്പെടുന്ന തീയതിയും തിരികെ വരുന്ന തീയതിയും രേഖപ്പെടുത്തി അപേക്ഷ സമർപ്പിക്കുക. ഇത് കഴിഞ്ഞാൽ, തൊഴിലുടമ (സ്പോൺസർ) അത് അംഗീകരിക്കണം. തൊഴിലുടമ അനുമതി നൽകിക്കഴിഞ്ഞാൽ, ആപ്പിൽ ഒരു അറിയിപ്പ് ലഭിക്കും. അംഗീകാരം ലഭിച്ച പെർമിറ്റ് ഡൗൺലോഡ് ചെയ്യാനും പ്രിന്‍റ് എടുക്കാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
Comments (0)