Posted By ashly Posted On

11A Seat: യാത്രക്കാര്‍ക്ക് ഏറെ ഇഷ്ടം ’11A സീറ്റ്’, എത്ര തുക നൽകാനും തയ്യാര്‍

11A Seat അബുദാബി: അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനദുരന്തത്തിനു ശേഷം ഈ സീറ്റിന് ഡിമാന്‍ഡ് കൂടി. 11A സീറ്റിന് ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. ആ സീറ്റിനായി തുക അധികം നൽകാനും യാത്രക്കാർ തയാറായിട്ടുണ്ട്. ഈ സീറ്റ് കിട്ടിയില്ലെങ്കിൽ ഇതേ നിരയിലുള്ള മറ്റേതെങ്കിലും സീറ്റ് വേണമെന്ന് നിരവധി പേരാണ് ആവശ്യപ്പെടുന്നതെന്ന് ട്രാവല്‍ ഏജന്‍സിക്കാര്‍ പറയുന്നു. ചില വിമാനങ്ങളിൽ മാത്രമാണ് 11A സീറ്റ് എമർജൻസി എക്സിറ്റിന് സമീപമുള്ളതെന്നും ഏജന്‍സിക്കാര്‍ സൂചിപ്പിച്ചു. വിമാന ദുരന്തത്തിൽ 241 യാത്രക്കാർ മരിച്ചപ്പോൾ 11A സീറ്റിലെ യാത്രക്കാരൻ വിശ്വാസ് കുമാർ രമേഷ് മാത്രം അദ്ഭുതകരമായി രക്ഷപ്പെട്ടതാണ് ഈ സീറ്റിനെ ജനപ്രിയമാക്കാന്‍ കാരണം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *