Posted By ashly Posted On

നേരെ പോകേണ്ട വഴിയില്‍ നിന്ന് തിരിച്ചോടിച്ചു, കുവൈത്തില്‍ മദ്യപിച്ച് ബിദൂണ്‍ അറസ്റ്റിലായി

Bidoon Arrest കുവൈത്ത് സിറ്റി: മദ്യപിച്ച് വാഹനമോടിച്ച 63കാരനായ ബിദൂണ്‍ കുവൈത്തിൽ അറസ്റ്റിലായി. മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിക്കുകയും ഹൈവേയിൽ ഗതാഗതനിയമം ലംഘിച്ച് എതിർദിശയിൽ വാഹനമോടിച്ച് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്തതിനാണ് ബിദൂണ്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ അൽ ഖാഷാനിയ്യ പോലീസ് കേസെടുത്തു. ഇയാളിൽ നിന്ന് മൂന്ന് കുപ്പി അനധികൃതമായി വാറ്റിയ മദ്യവും പിടിച്ചെടുത്തു. ഷെയ്ഖ് ജാബർ റോഡിൽ അബ്ദാലി ഫാമുകൾക്ക് സമീപം ഒരു കൊറിയൻ നിർമ്മിത വാഹനം അപകടകരമായി എതിർദിശയിൽ ഓടിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് വിഭാഗത്തിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. പട്രോൾ യൂണിറ്റുകൾ ഉടൻ തന്നെ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *