കുവൈത്തിൽ ഇസ്ലാമിക പുതുവത്സരത്തോടനുബന്ധിച്ച് ജൂൺ 26 വ്യാഴാഴ്ച ഔദ്യോഗിക അവധിയായി മന്ത്രിമാരുടെ കൗൺസിൽ പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങളിലും, സർക്കാർ ഏജൻസികൾക്കും, പൊതു സ്ഥാപനങ്ങൾക്കും ,അവധി ബാധകമാണ്. ജൂൺ 29 ഞായറാഴ്ച ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും.
ഇന്ന്, ചൊവ്വാഴ്ച, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ-അബ്ദുല്ലയുടെ അധ്യക്ഷതയിൽ നടന്ന പ്രതിവാര യോഗത്തിലാണ് അവധി സംബന്ധിച്ചുള്ള തീരുമാനം എടുത്തിട്ടുള്ളത്. ഈ അവസരത്തിൽ അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ്, കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദ്,ആശംസകൾ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT