power cuts; കുവൈറ്റിൽ വിവിധ മേഖലകളിൽ വൈദ്യുതി മുടക്കം, മുന്നറിയിപ്പ്

power cuts; രാജ്യത്തെ വ്യാവസായിക, കാർഷിക മേഖലകളിൽ വൈദ്യുതി മുടക്കം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം നിരവധി വ്യാവസായിക, കാർഷിക മേഖലകളിൽ താത്കാലിക വൈദ്യുതി മുടക്കത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. വൈദ്യുതി ലോഡുകൾ വർദ്ധിച്ചു, വൈദ്യുതി ഉപയോ​ഗം 16,732 മെഗാവാട്ടായി ഉയർന്നു. കടുത്ത ചൂടും ദോഹ ഈസ്റ്റ് പവർ ആൻഡ് വാട്ടർ പ്ലാന്റിലെ മൂന്ന് വൈദ്യുതി ഉൽപാദന യൂണിറ്റുകൾ അടച്ചുപൂട്ടിയതുമാണ് ഇത്രയും വലിയ ഉപയോ​ഗത്തിന് കാരണം. ചെറിയ ചെറിയ വൈദ്യുതി മുടക്കം ദേശീയ വൈദ്യുതി ഗ്രിഡിനെ ഓവർലോഡിംഗിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടിയാണെന്ന് മന്ത്രാലയം ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. മിന അബ്ദുല്ല, സുബ്ഹാൻ, സുലൈബിയ, അൽ-റായ്, ഷുവൈഖ് എന്നീ വ്യാവസായിക മേഖലകളും ഉൾപ്പെടുന്നു. റൗദത്തൈൻ, അൽ-വഫ്ര, അബ്ദാലി എന്നി കാർഷിക മേഖലകളും ഉൾപ്പെടുന്നു. ഉയർന്ന ഡിമാൻഡ് ഉള്ള സമയത്ത് ഗ്രിഡിന്റെ മൊത്തത്തിലുള്ള സ്ഥിരത നിലനിർത്തുന്നതിന്, വൈദ്യുതി ലോഡുകൾ തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മാന്ത്രാലയം അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Cb8RwRsFMJgFknMYCOI0fZ  അതോടൊപ്പം പീക്ക് സമയങ്ങളിൽ അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy