ഷൂസിനടിയിൽ വെടിയുണ്ട; വിമാനത്താവളത്തിൽ കുടുങ്ങി പ്രവാസി മലയാളി യുവാവ്

യുഎഇയിലേക്ക് പോകാൻ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മലയാളി യാത്രക്കാരൻ ഷൂസിൻ്റെ അടിയിൽ വെടിയുണ്ട കണ്ടെത്തിയതിനെ തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങി. കൊച്ചി നെടുമ്പാശ്ശേരി പാറക്കടവ് സ്വദേശി ഷിബു മാത്യുവിന്റെ (48) ഷൂസിനടിയിൽ നിന്നാണ് ബുള്ളറ്റ് കണ്ടെത്തിയത്. 0.22 എംഎം ലൈവ് ബുള്ളറ്റാണ് ഷൂസിൽ കുടുങ്ങിയ നിലയിൽ കണ്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.55നു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഷിബു. യാത്രയ്ക്ക് മുൻപുള്ള പതിവു പരിശോധനയ്ക്കായി സിഐഎസ്എഫ് നടത്തിയ സ്കാനിങ്ങിലാണ് ബുള്ളറ്റ് കണ്ടത്. ‌10 വർഷത്തോളമായി അബുദാബിയിലെ ഇൻഷുറൻസ് കമ്പനിയിൽ ജീവനക്കാരനാണ്. എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പീളമേട് പൊലീസിനു കൈമാറി. ബുള്ളറ്റ് ഷൂവിനടിയിൽ എങ്ങനെയാണു കുടുങ്ങിയതെന്ന് അറിയില്ലെന്ന് യാത്രക്കാരൻ വിശദീകരിച്ചെങ്കിലും യാത്ര മുടങ്ങി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Cb8RwRsFMJgFknMYCOI0fZ സംഭവത്തിൽ പൊലീസ് കേസെടുത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy