Iran attack Israel; ശക്തമായി തിരിച്ചടിച്ച് ഇറാൻ: മിസൈലാക്രമണം; നിരവധി പേർക്ക് പരിക്ക്

Iran attack Israel; ഇറാന് നേരെ ഇസ്രായേൽ വീണ്ടും നടത്തിയ വ്യേമാക്രമണത്തിന് പിന്നാലെ ശക്തമായി തിരച്ചടിച്ച് ഇറൻ. ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവ് ഉൾപ്പടെയുള്ള സ്ഥലങ്ങളിലാണ് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോ​ഗിച്ചത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇസ്രയേലിനെതിരെ തിരിച്ചടി ആരംഭിച്ചുവെന്ന് ഇറാനും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം പ്രതീക്ഷിച്ചിരുന്ന ഇസ്രയേൽ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഇറാനിലെ സൈനിക, ആണവകേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഇറാൻ സൈന്യത്തിലെ ഉന്നതരും ആണവശാസ്ത്രജ്ഞരും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടന്നതിന് പിന്നാലെ രാജ്യത്തെ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഇറാൻ താത്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വൈകുന്നേരവും ഇസ്രയേൽ വീണ്ടും ആക്രമണം നടത്തി. ഇറാൻ-ഇസ്രയേൽ ആക്രമണത്തിൽ യുഎൻ രക്ഷാസമിതി അടിയന്തരയോഗം ചേർന്ന് സാഹചര്യം ചർച്ച ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Cb8RwRsFMJgFknMYCOI0fZ  ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയതിന് തൊട്ടു പിന്നാലെയാണ് ഇറാൻ തിരിച്ചടി തുടങ്ങിയത്. അതേസമയം ആക്രമണം തുടരുകയാണെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy