Expat Exit Permit Kuwait: കുവൈത്ത്: സ്വകാര്യമേഖലയിലെ പ്രവാസി തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ചാല്‍ രാജ്യം വിടേണ്ടത്…

Expat Exit Permit Kuwait കുവൈത്ത് സിറ്റി: എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കിയുള്ള മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ ഉള്‍പ്പെടുന്ന പ്രവാസി തൊഴിലാളികള്‍ക്ക് പെര്‍മിറ്റ് ലഭിച്ചു കഴിഞ്ഞാല്‍, രാജ്യം വിടാന്‍ പരമാവധി ഏഴ് ദിവസത്തെ സമയപരിധിയാണ് ഉള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ സ്വകാര്യമേഖലയിലെ പ്രവാസി തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റിന് (പുറത്ത് കടക്കല്‍) അനുമതി തേടാനായി രണ്ട് പുതിയ സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 18 റെസിഡന്‍സിയുള്ള തൊഴിലാളികള്‍ക്ക് സഹേല്‍ ആപ്ലിക്കേഷന്‍ വഴിയും സഹേല്‍ അല്ലെങ്കില്‍ ബിസിനസ് വഴി അംഗീകാരം നേടിക്കൊണ്ടും അല്ലെങ്കില്‍ അതോറിറ്റിയുടെ ഇലക്ട്രോണിക് പോര്‍ട്ടലായ സഹേല്‍ വഴിയും ഈ സേവനം നേടാം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Cb8RwRsFMJgFknMYCOI0fZ സഹേല്‍ ആപ്പ് വഴിയുള്ള സേവനം തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലുടമയ്ക്ക് ഇലക്ട്രോണിക് എക്‌സിറ്റ് പെര്‍മിറ്റ് അഭ്യര്‍ഥന സമര്‍പ്പിക്കാന്‍ അനുവദിക്കുന്നു. സഹേല്‍/ബിസിനസ് ആപ്പ് വഴിയുള്ള മറ്റൊരു സേവനം തൊഴിലുടമകള്‍ക്ക് അവരുടെ ജീവനക്കാര്‍ സമര്‍പ്പിച്ച എക്‌സിറ്റ് പെര്‍മിറ്റ് അഭ്യര്‍ഥനകള്‍ പരിശോധിച്ച് അംഗീകരിക്കാന്‍ സഹായിക്കുന്നു.

സഹേൽ ആപ്പ് എങ്ങനെ ഡൌൺലോഡ് ചെയ്യാം

കുവൈത്തിലെ ഓരോ പ്രവാസിയും മൊബൈലിൽ കരുതേണ്ട അപ്ലിക്കേഷൻ ആണ് സഹേൽ ആപ്പ്. ഇത് ഒരു ചെറിയ കാര്യമല്ല വിസ അപ്‌ഡേറ്റുകൾ , സർക്കാർ നിര്ദശങ്ങൾ തുടങ്ങി വളരെ പ്രധാനപ്പെട്ട വിവരങ്ങൾ പ്രവാസികൾ ഉൾപ്പടെയുള്ളവരിലേക്ക് എത്തിക്കുന്ന പ്ലാറ്റഫോം ആണ് ഈ ആപ്പ്. താഴെ നൽകിയിട്ടുള്ള ആൻഡ്രോയിഡ് അല്ലങ്കിൽ ഐഒഎസ് ലിങ്കുകൾ ഉപയോഗപ്പെടുത്തി എളുപ്പം ഡൌൺലോഡ് ചെയ്യാവുന്നതാണ്

SAHEL APP ANDROID

SAHEL APP IOS

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy