Ranjitha Plane Crash Death സലാല: മൂന്ന് ദിവസത്തെ അവധിക്ക് ശേഷം തിരികെ യുകെയിലേക്ക് പുറപ്പെട്ട രഞ്ജിതയാണ് മറ്റ് യാത്രക്കാരോടൊപ്പം അഹമ്മദാബാദിലെ ആകാശ ദുരന്തത്തില്‍ മരിച്ചത്. ഒമാനില്‍ പത്ത് വര്‍ഷത്തോളം പ്രവാസജീവിതം നയിച്ച രഞ്ജിതയുടെ വിയോഗം ഇപ്പോഴും അവിടത്തെ സുഹൃത്തുക്കള്‍ക്ക് വിശ്വസിക്കാനായിട്ടില്ല. അഹമ്മദാബാദ് വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതാ ഗോപകുമാറിന്റെ മരണം സലാലയിലെ സുഹൃത്തുക്കളെ കണ്ണീരിലാഴ്ത്തി. 2014-ലാണ് രഞ്ജിത ഒമാനിലെത്തുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായിരുന്നു. കാർഡിയാക് വിഭാഗത്തിലായിരുന്നു ജോലി. 2024 ജൂലായ് വരെ സലാലയിലുണ്ടായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Cb8RwRsFMJgFknMYCOI0fZ തുടർന്നാണ്, യുകെയിലേക്കുപോയത്. രഞ്ജിത എല്ലാവരോടും വളരെ അടുത്തസൗഹൃദം നിലനിർത്തിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. രഞ്ജിതയുടെ മരണ വിവരം ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും ഏറെ ഹൃദയവേദനയോടെയാണ് കേട്ടത്. രഞ്ജിതയുടെ അമ്മ അര്‍ബുദ രോഗിയാണ്. പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് രഞ്ജിതയ്‌ക്ക്. ഒരു വര്‍ഷം മുന്‍പാണ് ലണ്ടനില്‍ ജോലി ലഭിക്കുന്നത്. ഇതിനിടെ സര്‍ക്കാര്‍ ജോലി ലഭിച്ചതോടെ രഞ്ജിത മക്കള്‍ക്കൊപ്പം നാട്ടില്‍ താമസിക്കാനുളള തീരുമാനത്തിലായിരുന്നു.
Home
GULF
Ranjitha Plane Crash Death: കണ്ണീര്‍; അഹമ്മദാബാദ് ആകാശദുരന്തത്തില്‍ നഴ്സ് രഞ്ജിതയുടെ വേര്‍പാടില്‍ മനംനൊന്ത് പ്രവാസി സമൂഹം
Related Posts

kerala news വിദേശത്തടക്കം ബിസിനസ് ചെയ്യുന്ന ഉടമയുമായി അടുപ്പം സ്ഥാപിച്ച്ദൃശ്യങ്ങൾ പകർത്തി: ശേഷം ബ്ലാക്ക്മെയിൽ: ദമ്പതികൾ പിടിയിൽ
