Posted By ashly Posted On

പിതാവിന്‍റെ ശാരീരിക ഉപദ്രവം സഹിക്കാന്‍ വയ്യ; കുട്ടികളുടെ സംരക്ഷണം കുവൈത്ത് സ്ത്രീയ്ക്ക് വിധിച്ചു

കുവൈത്ത് സിറ്റി: പിതാവിന്‍റെ ശാരീരിക ഉപദ്രവം കണക്കിലെടുത്തി മക്കളുടെ സംരക്ഷണവകാശം കുവൈത്ത് സ്ത്രീയ്ക്ക് വിധിച്ച് കുടുംബകോടതി (ജഫാരി സര്‍ക്യൂട്ട്). സാധാരണയായി കുട്ടികളുടെ സംരക്ഷണം പിതാവിന് കൈമാറുന്ന പ്രായത്തിലെത്തിയിട്ടും മക്കളുടെ അവകാശം മാതാവിനാണ് ഈ കേസില്‍ വിധിച്ചത്. പിതാവ് കുട്ടികളെ ശാരീരികമായി പീഡിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പിതാവ് സമർപ്പിച്ച കസ്റ്റഡി കേസും കോടതി തള്ളി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Cb8RwRsFMJgFknMYCOI0fZ തന്റെ കക്ഷിയുടെ മുൻ ഭർത്താവിൽ നിന്ന് സംരക്ഷണം തന്റെ കക്ഷിക്ക് കൈമാറാനുള്ള അപേക്ഷ അഭിഭാഷകൻ മുഹമ്മദ് സഫർ സമർപ്പിച്ചു, കൂടാതെ, പിതാവ് രണ്ട് തരത്തിലുള്ള ജീവനാംശം – ഭക്ഷണം, വസ്ത്രം – നഴ്‌സറി, ഭവന വാടക, ഫർണിഷിങ് ചെലവുകൾ എന്നിവ നൽകണമെന്ന് വിധിയിലൂടെ ആവശ്യപ്പെട്ടു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *