
വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഓടിച്ചു, പരിശോധനയില്‍ മയക്കുമരുന്നും സാമഗ്രികളും കുവൈത്തില്‍ നാടകീയമായ അറസ്റ്റ്
കുവൈത്ത് സിറ്റി: മയക്കുമരുന്ന് ദുരുപയോഗം ചെയ്തതിന് യുവാവ് പോലീസ് കസ്റ്റഡിയില്‍. അജ്ഞാതനായ യുവാവിനെ അഹമ്മദി സുരക്ഷാ പട്രോളിങ് സംഘം കസ്റ്റഡിയിലെടുത്തു. വെസ്റ്റ് അബ്ദുല്ല അൽ – മുബാറക്കിന്റെ പ്രാന്തപ്രദേശത്തു നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മയക്കുമരുന്ന്, മയക്കുമരുന്ന് സാമഗ്രികൾ, രണ്ട് തോക്കുകൾ, ഒരു മെഷീൻ ഗൺ, ഒരു 9 എംഎം പിസ്റ്റൾ, വെടിയുണ്ടകൾ എന്നിവയും ഇയാൾ കൈവശം വച്ചതായി കണ്ടെത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW പതിവ് പട്രോളിങിനിടെ, അമിതവേഗതയിൽ വാഹനം ഓടിച്ചുപോകുന്നതായി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. വാഹനം നിർത്താൻ പറഞ്ഞപ്പോൾ ഡ്രൈവർ ഓടിപ്പോകാൻ ശ്രമിക്കുകയും പിന്നാലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൂടുതൽ നിയമനടപടികൾക്കായി പ്രതിയെ ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
Comments (0)