
Work Visa Transfer in Kuwait: കുവൈത്തില്‍ തൊഴില്‍ നിയമത്തില്‍ പ്രധാന മാറ്റം; തൊഴിൽ വിസ ട്രാൻസ്ഫറുകൾ സംബന്ധിച്ച് പുതിയ അറിയിപ്പ്
Work Visa Transfer in Kuwait കുവൈത്ത് സിറ്റി: തൊഴിൽ വിസ ട്രാൻസ്ഫറുകൾക്കുള്ള ഫീസ് ഇളവുകൾ കുവൈത്ത് അവസാനിപ്പിച്ചതായി ഔദ്യോഗിക അറിയിപ്പ്. കൂടാതെ, വിവിധ മേഖലകളിൽ നൽകുന്ന ഓരോ വർക്ക് പെർമിറ്റിനും സ്റ്റാൻഡേർഡ് ഫീസ് ഏർപ്പെടുത്തി. 150 കുവൈത്തി ദിനാർ ആണ് ഏര്‍പ്പെടുത്തിയത്. ഇന്നലെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് പ്രഖ്യാപിച്ച മന്ത്രിതലപ്രമേയം പ്രകാരമാണ് നയമാറ്റം നടപ്പിലാക്കിയത്. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ, ആശുപത്രികൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കാർഷിക പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളെ ഈ മാറ്റം ബാധിക്കും. ഈ നീക്കം കുവൈത്തിന്റെ തൊഴിൽ നിയമനിർമ്മാണ സമീപനത്തിലെ ഒരു വലിയ മാറ്റത്തെയാണ് അടയാളപ്പെടുത്തുക. എല്ലാ മേഖലകളിലും തൊഴിൽ നിയമങ്ങൾ ഏകീകരിക്കാനും കൂടുതൽ കർശനമായി നടപ്പിലാക്കാനുമാണ് ഇതിലൂടെ കുവൈത്ത് ലക്ഷ്യമിടുന്നത്. 2024 ആർട്ടിക്കിൾ 2 പ്രകാരം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അംഗീകരിച്ച മനുഷ്യശക്തി ആവശ്യകതകളെ ആശ്രയിച്ച് ചില പ്രത്യേക മേഖലകൾക്ക് വർക്ക് പെർമിറ്റ് ഫീസിൽ നിന്ന് ഇളവുകൾ അനുവദിച്ചിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW എന്നാൽ, ഇപ്പോൾ ഈ ഇളവുകൾ എടുത്തുകളഞ്ഞതോടെ മുന്‍പ് ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾക്ക് കീഴിൽ നൽകിയിരുന്ന എല്ലാ വർക്ക് പെർമിറ്റുകൾക്കും 50 കുവൈത്തി ദിനാർ ഈടാക്കും. കൂടാതെ, ഓരോ അപേക്ഷയും പ്രത്യേകം വിലയിരുത്തിയായിരിക്കും ഈ ഫീസ് ഈടാക്കുക. ഈ ക്രമീകരണങ്ങൾ വഴി 2024ലെ 3-ാം നമ്പർ മന്ത്രിതല പ്രമേയത്തിന് കീഴിലുള്ള മുൻ വ്യവസ്ഥകളിൽ മാറ്റം വരുത്തുകയും വർക്ക് പെർമിറ്റുകളുടെ വിതരണവും കൈമാറ്റവും കൂടുതൽ കാര്യക്ഷമമാക്കുകയും അനുബന്ധ ഫീസുകൾ ഏർപ്പെടുത്തുകയും ചെയ്യുന്നു.
Comments (0)