Molesting Woman Promise of Marriage തൃശൂർ: യുവതിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പരാതിക്കാരിയിൽ നിന്ന് യുവാവ് 3,58,000 രൂപ വാങ്ങി തിരികെ നല്‍കാതെ തട്ടിപ്പ് നടത്തുകയും ചെയ്തു. 3,58,000 രൂപ വാങ്ങിയാണ് തിരികെ നൽകാതിരുന്നത്. കൂളിമുട്ടം ആൽ സ്വദേശി മണലിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് സിദ്ദിഖിനെ (30) യാണ് കേസിൽ മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു സ്ത്രീയുമായി പ്രതിക്കുള്ള ബന്ധത്തെപ്പറ്റി ചോദിച്ചപ്പോൾ ഇയാൾ പരാതിക്കാരിയുടെ മുഖത്തടിച്ചും മറ്റും പരിക്കേൽപ്പിക്കുയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി, എസ്.ഐ മാരായ അനു, എ പ്രജീഷ്, എ.എസ്.ഐ അസ്മാബി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW