‘തൊഴുത് അപേക്ഷിച്ചിട്ടും ഇറക്കിവിട്ടു, അടുത്ത യാത്രയ്ക്ക് ഒരു സഹായവും ചെയ്തില്ല, നഷ്ടമായത്…’; വിമാനയാത്രക്കാരന്‍റെ കുറിപ്പ്

Viral Post Against Indigo Airlines എയർലൈൻസ് ഉദ്യോഗസ്ഥരുടെ കാർക്കശ്യം കാരണം തനിക്കുണ്ടായ വലിയ നഷ്ടത്തെ കുറിച്ച് പങ്കുവെച്ച് യാത്രക്കാരന്‍. ജയ്പുരിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനം നഷ്ടപ്പെട്ടതിലൂടെ ഒരാളുമായി ഉറപ്പിച്ചിരുന്ന കൂടിക്കാഴ്ചയും അതിലൂടെ 2.65 ലക്ഷം രൂപയും നഷ്ടമായെന്നാണ് യാത്രക്കാരൻ ലിങ്ക്ഡ് ഇന്നിൽ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. ചിയാൻ ഗർഗ് എന്ന യാത്രക്കാരനാണ് കുറിപ്പ് പങ്കുവെച്ചത്. ‘ഇൻഡിഗോ നിങ്ങളുെട വളർച്ച താഴേയ്ക്കാണ്’ എന്ന് തുടങ്ങിയാണ് ചിയാന്റെ കുറിപ്പ് ആരംഭിക്കുന്നത്. ‘ജയ്പുരിൽ നിന്ന് മുംബൈയിലേക്കു പോകാൻ അതിരാവിലെ 4.40ന് വിമാനത്താവളത്തിലെത്തി. 5.10ഓടെ സുരക്ഷാ പരിശോധന കഴിഞ്ഞു. 10–15 മിനിറ്റിനുള്ളിൽ ബോർഡിങ് ചെയ്യുമെന്ന് ഇൻഡിഗോ എക്സിക്യൂട്ടീവ് അറിയിച്ചു. പിന്നാലെ ഗേറ്റിനടുത്തെത്തിയപ്പോൾ വലിയ തിരക്ക്. ഒന്ന് വാഷ്റൂമിൽ പോയി വരാമെന്ന് കരുതി. തിരിച്ചെത്തിയപ്പോഴേക്കും ഗേറ്റ് അടച്ചിരുന്നു. ബോര്‍ഡിങ് അടച്ചു. ഒൻപതു മിനിറ്റോളം വൈകുമെന്നാണ് എക്സിക്യൂട്ടീവ് പറഞ്ഞത്. വിമാനം പുറപ്പെടുന്നത് സംബന്ധിച്ച് അനൗൺസ്മെന്റ് ഉണ്ടായില്ലെന്നു സൂചിപ്പിച്ചപ്പോൾ ജയ്പുർ നിശബ്ദ വിമാനത്താവളമായതിനാൽ അനൗൺസ്മെന്റ് ഇല്ലെന്നായിരുന്നു മറുപടി. പക്ഷേ, നിമിഷങ്ങൾക്കു മുൻപ് ഇൻഡിഗോയുടെ ഡെറാഡൂൺ വിമാനത്തിന്റെ അനൗൺസ്മെന്റ് ഉണ്ടായല്ലോ എന്നു പറഞ്ഞപ്പോൾ അയാൾ സമ്മതിച്ചില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW
തൊഴുത് അപേക്ഷിച്ചിട്ടും ഇറക്കിവിടുകയായിരുന്നു, അടുത്ത യാത്രയ്ക്ക് ഒരു സഹായവും ചെയ്തില്ല. പണം തിരികെ നൽകിയില്ല. സഹാനുഭൂതിയില്ല. എന്തായിരുന്നു ഫലം? ഞങ്ങൾക്ക് ഒരു ക്ലൈന്റിനെ നഷ്ടമായി. 2.65 ലക്ഷം രൂപ കൺമുന്നിലൂടെ ഒഴുകിപ്പോയി. മാസങ്ങൾ നീണ്ട പ്രയത്നം വിഫലമായി. വിമാനം നഷ്ടമായതിലല്ല. ഉത്തരവാദിത്തത്തെ കുറിച്ചും മനുഷ്യത്വത്തെ ഓർത്തുമാണ് സങ്കടം.’– ചിയാൻ കുറിച്ചു. ചിരാഗിന്റെ പോസ്റ്റിനു താഴെ നിരവധി കമന്റുകളാണ് എത്തിയത്. ഇന്‍ഡിഗോയ്ക്കെതിരെ പരാതി നൽകണമെന്ന് ഭൂരിഭാഗം പേര്‍ ആവശ്യപ്പെട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy