Posted By ashly Posted On

Sahel App: കുവൈത്തില്‍ ഇനി കാലാവസ്ഥ സഹേല്‍ ആപ്പിലൂടെ അറിയാം

Sahel App കുവൈത്ത് സിറ്റി: രാജ്യത്തെ നിലവിലെ കാലാവസ്ഥ അറിയാം, സഹേല്‍ ആപ്പിലൂടെ. കുവൈത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ഏകീകൃത ഗവണ്‍മെന്റ് ഇ-സര്‍വീസസ് ആപ്പ് (സഹ്ല്‍) വഴി കാലാവസ്ഥാ മുന്നറിയിപ്പ് അറിയിപ്പ് സേവനം ആരംഭിച്ചു. പൊതുജന സുരക്ഷ വര്‍ധിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനുമാണ് ഈ സേവനം ലക്ഷ്യമിടുന്നതെന്ന് ഡിജിസിഎ വക്താവ് അബ്ദുല്ല അല്‍-രാജ്ഹി ഒരു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അധികൃതര്‍ നല്‍കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകളെക്കുറിച്ചുള്ള അറിയിപ്പുകള്‍ സ്വീകരിക്കാന്‍ ഈ സേവനത്തിലൂടെ സാധിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW

Comments (0)

Leave a Reply

Your email address will not be published. Required fields are marked *