Posted By ashly Posted On

Apartment Fire Kuwait: കുവൈത്തിലെ തീപിടിത്തം: പരിക്കേറ്റവരെ സന്ദര്‍ശിച്ച് ഫര്‍വാനിയ ഗവര്‍ണര്‍

Apartment Fire Kuwait കുവൈത്ത് സിറ്റി: അപാര്‍ട്‌മെന്റിലുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റവരെ ഫര്‍വാനിയ ഗവര്‍ണര്‍ ഷെയ്ഖ് അത്ബി അല്‍ – നാസര്‍ സന്ദര്‍ശിച്ചു. ഇന്നലെ (ഞായറാഴ്ച) രാവിലെ റിഗ്ഗായിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി ഗവര്‍ണര്‍ പരിശോധിച്ചു. അദ്ദേഹം മെഡിക്കല്‍ സേവനങ്ങളെ കുറിച്ച് ചുമതലയുള്ള ഡോക്ടര്‍മാരില്‍നിന്ന് വിശദീകരണം കേള്‍ക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കാനും പരിക്കേറ്റവര്‍ക്ക് വേണ്ട സേവനങ്ങളെല്ലാം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW മരിച്ച ആറുപേരും സുഡാനികളാണ്. ചികിത്സയില്‍ കഴിയുന്ന അഞ്ചുപേരുടെ നില ഗുരുതരമാണെന്നും കുവൈത്ത് ഫയര്‍ ഫോഴ്‌സിലെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍- ഗരീബ് വെളിപ്പെടുത്തി. സുരക്ഷയും സുരക്ഷാ ആവശ്യകതകളും ലംഘിച്ച ബാച്ചിലര്‍ അക്കോമഡേഷനുകളാണ് തീപിടിത്തത്തിന് ഇടയാക്കിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *