
Kuwait Apartment Fire: കുവൈത്തില്‍ വന്‍ തീപിടിത്തം മരണസംഖ്യ ആറ്, കെട്ടിടത്തില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കവെ… കൂടുതല്‍ വിവരങ്ങള്‍
കുവൈത്ത് സിറ്റി: കുവൈത്തിലെ അപാര്‍ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ ജീവന് നഷ്ടമായത് ആറുപേര്‍ക്ക്. മരിച്ചവരെല്ലാം സുഡാൻ പൗരന്മാരാണ്. 19 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. ഇന്നലെ (ഞായറാഴ്ച, മെയ് 1) പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. വിദേശികൾ താമസിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. ഇതിന് പിന്നാലെ കെട്ടിടത്തിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ ഇന്ത്യക്കാരില്ലെന്നാണ് ലഭിച്ച വിവരം. കഴിഞ്ഞ വർഷം ഏപ്രിലിൽ മംഗഫിലുണ്ടായ അഗ്നിബാധയിൽ 24 മലയാളികൾ ഉൾപ്പെടെ 46 പേരാണ് മരിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW ഇതേതുടർന്ന്, താമസ കെട്ടിടങ്ങളിൽ പരിശോധന ഊർജിതമാക്കുന്നതിനിടെയാണ് വീണ്ടും ഞെട്ടിക്കുന്ന ദുരന്തം ഉണ്ടായത്. ഇതേസമയം, നിയമം ലംഘിച്ച് സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ താമസിച്ചതാണ് ദുരന്തത്തിലേക്ക് കലാശിച്ചതെന്നും അന്വേഷണം പൂർത്തിയായാൽ മാത്രമേ അപകടത്തിന്റെ യഥാർഥ കാരണം അറിയാനാകൂവെന്നും കുവൈത്ത് അഗ്നിശമനസേനയിലെ പബ്ലിക് റിലേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗാരിബ് പറഞ്ഞു.
Comments (0)