
കുവൈറ്റിൽ ജോലി ചെയ്യാൻ കഴിയാത്തത്ര ചൂട്; ഉച്ചയ്ക്ക് പുറത്തെ തൊഴിൽ നിരോധനം ഏർപ്പെടുത്തി
കുവൈറ്റിൽ പകൽ സമയം പുറത്ത് നിന്ന് ജോലി ചെയ്യാൻ കഴിയാത്ത അത്ര ചൂടിലേക്ക് എത്തി. അതു കൊണ്ട് തന്നെ ഉച്ച വിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരും. രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയത്. ഇക്കാര്യം മാനവ ശേഷി പൊതു സമിതി അധികൃതരാണ് അറിയിച്ചത്. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനു മിന്നൽ പരിശോധനകൾ ഉൾപ്പെടെ യുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിന് പുറമെ നിയമ ലംഘനങ്ങൾ കണ്ടാൽ 24936192 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
Comments (0)