Fake Malayali Doctor കുവൈത്ത് സിറ്റി: അനധികൃതമായി ഹോമിയോ ക്ലിനിക്ക് നടത്തിയതിനെ തുടർന്ന് പിടിയിലായ മലയാളി വീട്ടമ്മ വര്‍ഷങ്ങളായി രോഗികള്‍ക്ക് നല്‍കിയിരുന്നത് ഇംഗ്ലീഷ് മരുന്ന്. കുവൈത്തിലെ അബ്ബാസിയയയിലാണ് ഇവര്‍ വ്യാജ ക്ലിനിക്ക് നടത്തിയത്. ക്ലിനിക്കിൽ നിന്ന് പിടിച്ചെടുത്ത ഔഷധങ്ങളിൽ നിരവധി ഇംഗ്ലീഷ് മരുന്നുകളും ഉൾപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നാട്ടിൽ നിന്ന് കൊണ്ടുവരുന്ന മരുന്നുകൾക്ക് പുറമെ പ്രാദേശിക ഫാർമസികളിൽ നിന്ന് വാങ്ങുന്ന ഇംഗ്ലീഷ് മരുന്നുകളും രോഗികളുടെ ചികിത്സക്കായി താൻ ഉപയോഗിച്ചിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ഇവർ സമ്മതിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW പത്ത് വർഷത്തിലേറയായി ഇവർ ഇതേ കേന്ദ്രത്തിൽ വെച്ചാണ് രോഗികളെ ചികിത്സിച്ചിരുന്നത്. അലോപ്പതി മരുന്നുകളുടെ പാർശ്വഫലങ്ങൾ ഭയന്ന് മലയാളികൾ ഉൾപ്പെടെ നിരവധി രോഗികളാണ് ഇവരുടെ ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയിരുന്നത്. നിരവധി രക്ഷിതാക്കളും കൊച്ചുകുട്ടികളുടെ ചികിത്സക്ക് സ്ഥിരമായി ഇവിടെയാണ് ആശ്രയിച്ചിരുന്നത്. അഞ്ച് ദിനാർ ആണ് ഇവർ രോഗികളിൽ നിന്ന് ഫീസ് ആയി വാങ്ങിയിരുന്നത്.
Home
KUWAIT
Fake Malayali Doctor: പത്ത് വര്‍ഷത്തിലേറെ വ്യാജ ക്ലിനിക്ക്, ചികിത്സയ്ക്ക് ഇംഗ്ലീഷ് മരുന്നുകളും, കുവൈത്തില്‍ പിടിയിലായ മലയാളി വീട്ടമ്മ ‘ഡോക്ടറാ’യത് ഇങ്ങനെ
Related Posts

smuggle drugs; കുവൈറ്റിലെ സൽമിയയിൽ മയക്കുമരുന്നുമായി കടത്താൻ ശ്രമിച്ച മൂന്ന് പ്രവാസികളെ സാഹസികമായി പിടിയിൽ
