Ghulam Nabi Azad; മുൻ കേന്ദ്രമന്ത്രി ഗുലാം നബി ആസാദിനെ കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Ghulam Nabi Azad; മുൻ കേന്ദ്രമന്ത്രി ഗുലാം നബി ആസാദിനെ കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർലമെന്റ് അംഗം ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഉന്നതതല സർവകക്ഷി പ്രതിനിധി സംഘത്തിനൊപ്പമെത്തിയ ഗുലാം നബി ആസാദിനെ അസുഖം ബാധിച്ചതിനെത്തുടർന്നാണ് കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോ​ഗ്യ നില മെച്ചപ്പെടുകയാണെന്നും, മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും ചില തുടർ പരിശോധനകൾ ആവശ്യമാണെന്നും പാണ്ഡെ അറിയിച്ചു. ബഹ്‌റൈനിലും കുവൈത്തിലും നടന്ന യോഗങ്ങളിൽ അദ്ദേഹം വളരെ പ്രധാനപ്പെട്ട സംഭാവന നൽകിയിരുന്നു, അദ്ദേഹത്തിന്റെ അസുഖത്തിൽ ഞങ്ങൾ ദുഃഖിതരാണെന്നും പാണ്ഡെ എക്സിലൂടെ അറിയിച്ചു. അസുഖത്തെത്തുടർന്ന് ഗുലാം നബി ആസാദ് സൗദി, അൽജീരിയ എന്നിവിടങ്ങളിലെ സന്ദർശനങ്ങളിൽ പങ്കെടുക്കില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW കുവൈത്തിലെ കടുത്ത ചൂട് തന്റെ ആരോഗ്യത്തെ ബാധിച്ചിട്ടും, അല്ലാഹുവിന്റെ അനുഗ്രഹത്താൽ താൻ സുഖമായിരിക്കുന്നു, തന്റെ അവസ്ഥ മെച്ചപ്പെട്ടുവരികയാണ്. എല്ലാ പരിശോധനകളുടെയും ഫലങ്ങൾ സാധാരണമാണ്. നിങ്ങളുടെ ആശങ്കയ്ക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി’- ആസാദ് എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy